പദ്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് റഹ്‌മാന്‍. മലയാളത്തിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്‍ കൂടിയാണ് റഹ്‌മാന്‍. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി. തിരിച്ചുവരവില്‍ ബാച്ചിലര്‍ പാര്‍ട്ടി, ട്രാഫിക്, ധ്രുവങ്ങള്‍ പതിനാറ്, രണം, തുടങ്ങിയ സിനിമകളില്‍ റഹ്‌മാന്റെ പ്രകടനം മികച്ചതായിരുന്നു.
റഹ്‌മാന്‍, ബാബു ആന്റണി, സെന്തില്‍, ബിബിന്‍ ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്‌സ്. ഓണം റിലീസായി സെപ്റ്റംബര്‍ 13ന് തിയേറ്ററുകളിലെത്തി ചിത്രം റഹ്‌മാന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് കൂടിയാണ്. എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടാഗോടെയാണ് ചിത്രത്തില്‍ റഹ്‌മാനെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ പ്രേം നസീറിന് ശേഷം എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടാഗ് ചേരുന്നത് റഹ്‌മാന്‍ മാത്രമാണെന്ന് പറയുകയാണ് ബിബിന്‍ ജോര്‍ജ്. സ്‌ക്രീനില്‍ കണ്ടുവളര്‍ന്നവരെ അടുത്തുകാണുമ്പോഴുള്ള അത്ഭുതത്തില്‍ പറയുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘പ്രേം നസീറിന് ശേഷം എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നത് ആ ഒരു നടനെ മാത്രമേ യോഗിക്കുന്നുള്ളു. അതെന്റെ പ്രിയപ്പെട്ട റഹ്‌മാന്‍ ഇക്കക്കാണ്. ഞാന്‍ ഇത് പറയുന്നത് നമ്മള്‍ കണ്ടുവളര്‍ന്നവര്‍, സ്‌ക്രീനില്‍ കണ്ടവരെ അടുത്ത് കാണുമ്പൊള്‍ ഉണ്ടാകുന്ന അതിശയത്തിന്റെ പുറത്ത് പറയുന്നതാണ്.
ഷൈലോക്ക് ചെയ്യുമ്പോള്‍ മമ്മൂക്കയോടും ഇതേ അത്ഭുതമാണ് എനിക്ക് തോന്നിയത്. ചിലപ്പോള്‍ അതിനടിയില്‍ സോപ്പിടുന്നതാണോ എന്നൊക്കെ കമെന്റ് വരും. പക്ഷെ ഈ ഫീല്‍ അനുഭവിച്ചാലേ മനസിലാകുകയുള്ളു,’ ബിബിന്‍ ജോര്‍ജ് പറയുന്നു.