മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ഈ യന്ത്രമനുഷ്യനെ നിര്‍മ്മിക്കാന്‍ ഒരു മില്യണ്‍ ഡോളറാണ് വേണ്ടി വന്നത്. കൂടാതെ ബയോമെഡിക്കല്‍ രംഗത്തെ ഗവേഷകരില്‍ നിന്നും കടമെടുത്ത 28 കൃത്രിമ ശരീരഭാഗങ്ങളും.
[]വാഷിംഗ്ടണ്‍: കൃത്രിമ ശരീരഭാഗങ്ങളില്‍ നിന്നു സൃഷ്ടിക്കപ്പെട്ട, സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന ആദ്യത്തെ “ബയോണിക് ” മനുഷ്യന്‍ വാഷിങ്ടണില്‍.
സ്മിത്‌സോണിയന്‍സ് നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയത്തിലാണ് ജീവന്‍ തുടിക്കുന്ന മനുഷ്യമുഖമുള്ള ഈ യന്ത്രമനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത്.
ജീവന്‍രക്ഷാ രംഗത്തെ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കാനായി ജീവസ്സുറ്റ ശരീരഭാഗങ്ങളും കൃത്രിമാവയവങ്ങളുമുള്ള ഈ “മനുഷ്യ”നെ സൃഷ്ടിച്ചത് ലണ്ടനിലെ ഷാഡോ റോബോട്ട് കമ്പനിയാണ്. “ഇത് കണ്‍കെട്ടുവിദ്യയല്ല, ശാസ്ത്രത്തിന്റ വളര്‍ച്ചയാണ്.” എന്നാണ് മ്യൂസിയം ഡയറക്ടര്‍ ജോണ്‍ ഡെയ്‌ലി വിശേഷിപ്പിച്ചത്.
മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ഈ യന്ത്രമനുഷ്യനെ നിര്‍മ്മിക്കാന്‍ ഒരു മില്യണ്‍ ഡോളറാണ് വേണ്ടി വന്നത്. കൂടാതെ ബയോമെഡിക്കല്‍ രംഗത്തെ ഗവേഷകരില്‍ നിന്നും കടമെടുത്ത 28 കൃത്രിമ ശരീരഭാഗങ്ങളും.
പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍, സ്പ്ലീന്‍, തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 2012 ഓഗസ്റ്റില്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാകാന്‍ മൂന്നു മാസം വേണ്ടിവന്നു.
1.83 മീറ്റര്‍ ഉയരവും 77 കിലോഗ്രാം ഭാരവുമുള്ള ഈ യന്ത്രമനുഷ്യനെ കേന്ദ്രീകരിച്ചാണ് “ദി ഇന്‍ക്രെഡിബിള്‍ ബയോണിക് മാന്‍” എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്മിത്‌സോണിയന്‍ ചാനലില്‍ ഞായറാഴ്ച സംപ്രേഷണം ചെയ്യും. “മനുഷ്യശരീരത്തില്‍ ഉപയോഗിക്കാനായി ഇന്ന് നിലവിലുള്ള എല്ലാ കൃത്രിമ അവയവങ്ങളെയും ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.”
ഡോക്യുമെന്ററിയുടെ ആതിഥേയനും സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ച് സര്‍വകലാശാലയില്‍ സോഷ്യല്‍ സൈക്കോളജിസ്റ്റുമായ ബെറോള്‍ട്ട് മേയര്‍ പറയുന്നു.
ഒരു കൈ മാത്രമായി ജനിച്ചു വീണ മേയറിനെ പിന്തുടര്‍ന്നാണ് ഈ റോബോട്ടിനെ രൂപകല്‍പന ചെയ്തത്. ബയോണിക് മനുഷ്യന്‍ നടക്കുന്നതും സുതാര്യമായ ശരീരത്തിലൂടെ കൃത്രിമരക്തം പ്രവഹിക്കുന്നതുമെല്ലാം സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇദ്ദേഹമാണ്.
റോബോട്ടിന്റെ ചലനമറ്റ മുഖത്ത് ചര്‍മം ഇല്ലെന്നു തന്നെ പറയാം. കമ്പ്യുട്ടറും ബ്ലൂടൂത്തും ഉപയോഗിച്ചാണ് ഇതിനെ നിയന്ത്രിക്കുന്നത്. ആപ്പിള്‍ ഐഫോണിലെ സിരി ആപ്ലിക്കേഷനോടു സമാനത പുലര്‍ത്തുന്ന ചാറ്റ്‌ബോട്ട് എന്ന പ്രോഗ്രാമാണ് ഈ ബയോണിക് മനുഷ്യന്റെ “ബുദ്ധി”.
ഷാഡോ റോബോട്ടില്‍ ഡിസൈന്‍ എഞ്ചിനീയറായ റോബര്‍ട്ട് വാര്‍ബര്‍ട്ടണ്‍ വ്യക്തമാക്കുന്നു. “യുെ്രെകനില്‍ നിന്നുള്ള 13 വയസുള്ള ഒരു ആണ്‍കുട്ടിയുടെ വ്യക്തിത്വമാണ് ഈ റോബോട്ടില്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത്.” അദ്ദേഹം തുടരുന്നു.
1970കളിലെ ശാസ്ത്രീയനോവലുകള്‍ മിക്കതും ബയോണിക് മനുഷ്യനെ കേന്ദ്രീകരിച്ചായിരുന്നു. മരിക്കാറായ മുന്‍ ബഹിരാകാശസഞ്ചാരിയായ സ്റ്റീവ് ഓസ്റ്റിന്റെ ശരീരം കൃത്രിമമായി പുനര്‍നിര്‍മ്മിക്കുകയും തുടര്‍ന്നുള്ള സാഹസികതകളും പ്രമേയമാക്കിയ “ദി സിക്‌സ് മില്യണ്‍ ഡോളര്‍ മാന്‍” എന്ന ടെലിവിഷന്‍ ഷോയും അന്ന് ഏറെ ജനപ്രിയമായിരുന്നു.