| Friday, 6th March 2020, 7:18 pm

കൊറോണ മുന്‍കരുതല്‍; ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം താത്കാലികമായി നിര്‍ത്തിവെച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രം ഉത്തരവിട്ടു.

വെള്ളിയാഴ്ച മാനവ വിഭവശേഷി മന്ത്രാലയത്തിലെ പെര്‍സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പാണ് മാര്‍ച്ച് 31 വരെ ബയോമെട്രിക് അറ്റന്‍ഡന്‍സ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

‘ഈ കാലയളവില്‍ ആളുകള്‍ സാധാരണ രേഖപ്പെടുത്താറുള്ളതുപോലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയാല്‍ മതി,’ ഉത്തരവില്‍ പറയുന്നു.

ഇന്ത്യയില്‍ 31 പേര്‍ക്ക്‌കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് 31 വരെ ഇത് ഒഴിവാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്പര്‍ശനത്തിലൂടെയാണ് പ്രധാനമായും കൊറോണ പടരുന്നതെന്ന് കാണുന്നു. അതുകൊണ്ടുതന്നെ പൊതുവില്‍ എല്ലാവരും തൊടുന്ന പ്രതലങ്ങള്‍ ഒഴിവാക്കുക എന്നതാണ് ചെയ്യാനാവുക,’ ഉത്തരവില്‍ വിശദീകരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ബയോമെട്രിക് സിസ്റ്റം ഏര്‍പ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more