മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം.
മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം.
മോഹൻലാൽ 360 സിനിമകൾ പൂർത്തിയാക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രേക്ഷകർക്ക് ചിത്രത്തിന് പ്രതീക്ഷകൾ നൽകുന്നുണ്ട്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ലൊക്കേഷൻ സ്റ്റില്ലുകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ബിനു പപ്പു. ചിത്രത്തിലെ ഒരു സീൻ നാല് ടേക്കോള്ളം എടുക്കേണ്ടി വന്നെന്ന് പറയുകയാണ് ബിനു പപ്പു. തന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് അത് എടുക്കണമെന്നും കൂടുതൽ ഷോട്ടുകളിലേക്ക് പോകുമ്പോൾ മെക്കാനിക്കലി അത് റിപ്പീറ്റ് ആയി വരുമെന്ന് മോഹൻലാൽ പറഞ്ഞെന്നും ബിനു പറയുന്നു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന എൽ. 360യിൽ ഒരു സീൻ നാല് ടേക്ക് വരെ പോവേണ്ടി വന്നു. അപ്പോൾ ഞാൻ ലാലേട്ടന്റെ അടുത്ത് ചെന്ന് പറഞ്ഞു, ലാലേട്ട ഒരു ടേക്ക് കൂടെ പോണമെന്ന്.
ആദ്യത്തെ ടേക്ക് ഫോക്കസ് ഔട്ട് കാരണമാണ് വീണ്ടും എടുക്കേണ്ടി വന്നത്. രണ്ടാമത്തേതിൽ ഒരു പാസിങ് നന്നായി വന്നില്ല. അതിൽ കൺടുന്യുവിറ്റിയുടെ പ്രശ്നം വന്നു. മൂന്നാമത്തെ ഷോട്ടിൽ സംവിധായകന് ആദ്യത്തെ രണ്ട് ടേക്കിൽ ഉള്ള സാധനം കിട്ടിയില്ല.
ഒരു ടേക്ക് കൂടെ പോവാമെന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു, മോനേ എന്റെ ബ്രെയിൻ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് അതങ്ങ് എടുത്ത് പോകണം. ഇപ്പോൾ ഞാനത് മനസിലാക്കി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. അപ്പോൾ മെക്കാനിക്കലായി അതങ്ങനെയെ റിപ്പീറ്റ് ആയിട്ട് വരുമെന്ന്,’ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu Talk About Acting Of Mohanlal