മലയാള സിനിമയിലെ നടന്മാരെ റീപ്ലേസ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുകയാണ് ബിനു പപ്പു. ചെറിയൊരു പോയിന്റ് പോലും റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയാണ് അദ്ദേഹം. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ അങ്ങനെയല്ലെന്നും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണിതെന്നും ബിനു പപ്പു ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘നമുക്ക് ഒരുപാട് നടന്മാരെ റീപ്ലേസ് ചെയ്യാന്‍ കഴിയില്ല, പ്രത്യേകിച്ച് മലയാള സിനിമയില്‍. നമുക്ക് മുരളി ചേട്ടന് പകരം മറ്റാരെയെങ്കിലും ആലോചിക്കാന്‍ പറ്റുമോ. ഇപ്പോ ജഗതി ചേട്ടന്‍. റീപ്ലേസ് ചെയ്യാന്‍ മാത്രമല്ല, ചെറിയൊരു പോയിന്റ് വരെ നമുക്ക് റീപ്ലേസ് ചെയ്യാന്‍ പറ്റില്ല. അത് ഭയങ്കര ബുദ്ധിമുട്ടാണ്.
മറ്റ് ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയല്ല. തമിഴ് സിനിമകള്‍ എടുത്ത് കഴിഞ്ഞാല്‍ അവിടുത്തെ കോമഡി താരങ്ങളെ നോക്കിയാല്‍ മതി. അവിടെ നമുക്ക് വിവേകിനെ മിസ് ചെയ്യുന്നുണ്ടോ. വിവേക് ഗംഭീര ആര്‍ട്ടിസ്റ്റാണ്, അപ്പോള്‍ പറയും അവിടെ ഉള്ളവര്‍ക്ക് മിസ് ചെയ്യുന്നുണ്ടാകുമെന്ന്.
നമ്മളും തമിഴ് സിനിമകള്‍ നന്നായി കാണുന്നവരാണ്. നമുക്ക് ചില സിനിമകളില്‍ ആ പുള്ളി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും.
അവിടുത്തെ കോമഡി ട്രാക്ക് പോകുന്ന രീതിയും ഇവിടുത്തെ ട്രാക്ക് പോകുന്ന രീതിയും രണ്ടും രണ്ടാണ്. നമ്മള്‍ ഇവിടെ ആളുകളുമായി അറ്റാച്ച്ഡ് ആണ്. റണ്‍ എന്ന പടത്തില്‍ വിവേകിന്റെ കോമഡി പോകുന്നത് വേറെ തന്നെ ട്രാക്കിലൂടെയാണ്. സിനിമയുമായി യാതൊരു കണക്ഷനുമില്ല.
അവിടെ കറക്റ്റായിട്ട് റീപ്ലേസ് ചെയ്ത് ആളുകള്‍ വരും, പക്ഷേ ഇവിടെ ഒരാളെയും റീപ്ലേസ് ചെയ്യാന്‍ പറ്റില്ല. ഒരളവ് വരെ ചിലരെ വെച്ചിട്ട് നമുക്ക് ചെയ്യാമെന്ന് മാത്രം,’ അദ്ദേഹം പറഞ്ഞു.
ഇന്ന് തനിക്ക് അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ജീവിതത്തില്‍ സക്സസ് ആയത് അദ്ദേഹത്തെ കാണിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അച്ഛന്‍ എന്ന വ്യക്തി എനിക്ക് സിനിമകളില്‍ മാത്രമാണ്. അദ്ദേഹം വീട്ടിലില്ല. പാരന്റ്സ് മീറ്റിങ്ങിന് അമ്മ, ചേച്ചി, ചേട്ടന്‍, ഇവരില്‍ ആരെങ്കിലുമാണ് വരിക. അച്ഛന്‍ വരില്ല, അദ്ദേഹം വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതെന്റെ മാത്രമല്ല, ചേട്ടനും ചേച്ചിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു.
ഞാന്‍ സക്സസില്‍ എത്തി നില്‍ക്കുന്നത് അദ്ദേഹത്തെ എനിക്ക് കാണിക്കാന്‍ കഴിയുന്നില്ലല്ലോ. ആ വിഷമം എന്റെ കൂടെ എപ്പോഴുമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു,’ ബിനു പപ്പു പറഞ്ഞു.
content highlight: binu pappu say malayalam cinema can’t replace any actors