| Thursday, 25th May 2023, 11:51 pm

കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമ അല്ല, ഇത് കുട്ടികള്‍ കണ്ടാല്‍ പേടിക്കും: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘നല്ല നിലാവുള്ള രാത്രി’ കുട്ടികള്‍ക്ക് കാണുന്നതിനുള്ള വേണ്ടിയുള്ള ചിത്രമല്ലെന്ന് നടന്‍ റോണി ഡേവിഡ്. ചിത്രത്തിന്റെ പേര് കേട്ടാല്‍ പ്രണയം ചര്‍ച്ച ചെയ്യുന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് ബിനു പപ്പുവും പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

”നല്ല നിലാവുള്ള രാത്രി’ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമ അല്ല. ഇത് കുട്ടികള്‍ കണ്ടാല്‍ പേടിക്കും,’ റോണി ഡേവിഡ് പറഞ്ഞു.


‘ഈ ചിത്രത്തിന്റെ പേര് കേട്ടിട്ട് ചോദിക്കുന്നത് റൊമാന്റിക് ചിത്രം ആണോ എന്നാണ്. അതെ ഈ ചിത്രം എട്ട് ആണുങ്ങളുടെ റൊമാന്‍സാണ്,’ ചിരിക്കുന്നു). ഈ കഥ പറയാന്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞത് ഇത് എട്ട് ആണുങ്ങളുടെ കഥയാണെന്നാണ്. അപ്പോള്‍ ഇതില്‍ സ്ത്രീകള്‍ ഇല്ലേ എന്ന് ഞാന്‍ ചോദിച്ചു. മര്‍ഫി പറഞ്ഞത് ഈ കഥ അങ്ങനെയാണ്, ഇതില്‍ സ്ത്രീകള്‍ ഇല്ല, ഒരു സ്ത്രീ കഥാപാത്രം എങ്കിലും വേണമല്ലോ എന്നോര്‍ത്ത് ആരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് എന്നോട് മുര്‍ഫി പറഞ്ഞത്,’ബിനു പപ്പു പറഞ്ഞു.

തനിക്ക് ചിത്രത്തിലെ പ്രധാനപ്പെട്ട എട്ട് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നെന്നും, അവര്‍ ആരൊക്കെയാണെന്ന് അറിഞ്ഞിട്ട് തന്റെ കഥാപാത്രം ഉറപ്പിക്കാമെന്നും സംവിധായകനോട് പറഞ്ഞതായി ബിനു പപ്പു പറഞ്ഞു.

‘ആ എട്ട് പേരുടെ കഥാപാത്രം ചയ്യുന്നത് ആരൊക്കെ ആണെന്ന് അറിയാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാരണം കുറച്ച് ദിവസത്തക്ക് കൂടെ വര്‍ക്ക് ചെയ്യാന്‍ പോകുന്ന ആളുകള്‍ അല്ലേ. അതുപറഞ്ഞിട്ട് ഞാന്‍ ഉറപ്പിക്കാം എന്ന് സംവിധായകനോട് പറഞ്ഞു. അപ്പോള്‍ മുര്‍ഫി അത് ആരൊക്കെയാണെന്ന് എന്നോട് പറഞ്ഞു. ഈ എട്ട് പേരും വളരെ രസമുള്ള ആളുകളാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും പല സ്വഭാവങ്ങളാണ് ജീവിതത്തിലും,’ ബിനു പപ്പു പറഞ്ഞു.

Content Highlights: Binu Pappu On Nalla Nilaavulla Rathri

We use cookies to give you the best possible experience. Learn more