| Friday, 17th May 2019, 9:36 pm

യാന്ത്രികതയെ വ്യക്തികള്‍ സ്വയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം: ബിനോയ് വിശ്വം എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരാമ്പ്ര: വ്യക്തിയും സമൂഹവും നേരിടുന്ന യാന്ത്രികതയെ സ്വയം തിരിച്ചറിഞ്ഞ് പ്രതിരോധിച്ചാല്‍ മാത്രമെ കൂടുതല്‍ മെച്ചപ്പെട്ട നാളയെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗം ബിനോയ് വിശ്വം എം.പി.

പേരാമ്പ്രയില്‍ രൂപീകരിച്ച എം കുമാരന്‍ മാസ്റ്റര്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹത്തെ യാന്ത്രികമാക്കുന്ന ഘടകങ്ങള്‍ കൂടിവരികയാണ്.നവോത്ഥാന സംരഭങ്ങളിലൂടെ നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ക്കുനേരെ കനത്ത വെല്ലുവിളിയാണ് ഉയരുന്നത്. ജാതിയുടെയും മതത്തിന്റെയും പഴഞ്ചന്‍ മാമൂലുകളുടെയും രൂപത്തില്‍ ഇത് സമൂഹത്തിന്റെ ഒഴുക്കിനെ തടസപെടുത്തുന്നു. റോബോട്ടുകളുടെ കാലത്ത് മനുഷ്യന്റെ മനസും ചിന്തയും ഹൃദയവും യാന്ത്രികമായിക്കൂടാ.ലോകത്തെ കൂടുതല്‍ ശോഭനമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശാസ്ത്രങ്ങള്‍ പുരോഗമിച്ചത് .എന്നാല്‍ ഇന്ന് ശാസ്ത്രങ്ങളുടെ പേരില്‍ കള്ളങ്ങള്‍ പ്രചരിക്കുകയാണ്. ഇത് കാലത്തെ വികൃതമാക്കും. മാനവികതയാണ് സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നത്.

മാതൃകാപരമായ ജീവിതം നയിച്ച് സമൂഹത്തിന് ഉദാത്ത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ നേതാവായിരുന്നു എം കുമാരന്‍ മാസ്റ്റ
റെന്നും ലാളിത്യം മുഖമുദ്രയാക്കിയ കുമാരന്‍ മാസ്റ്ററെയും ആവള നാരായണനെയും പോലുള്ളവരെ പുതിയ തലമുറ മാതൃകയാക്കണമെന്നും ഇതിനുള്ള ഗൗരവാര്‍ഹമായ ചര്‍ച്ചകള്‍ കേന്ദ്രത്തിന് നടത്താന്‍ കഴിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പഠനകേന്ദ്രം പ്രസിഡന്റ് കോളിയോട്ട് മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം എസ് താര സ്ത്രീകളുടെ അവകാശകള്‍ക്കും സ്വാതന്ത്ര്യത്തിനുമെതിരെ തല്‍പരകക്ഷികള്‍ സ്ത്രീകളെ തന്നെ അണിനിരത്തുന്ന കാഴ്ചയ്ക്ക് കാണുന്നതെന്നും അഭിപ്രായപ്പെട്ടു വ്യക്തികള്‍ എന്തു ചിന്തിക്കണമെന്നും, എന്ത് ഭക്ഷിക്കണ
മെന്നും ഭരണാധികാരികള്‍ തീരുമാനിക്കുന്ന കാലഘട്ടത്തില്‍

സ്ത്രീ സമൂഹം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്.ശിഥിലമായ കുടുംബ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നാണ് ദുഷിച്ചതും നിഷേധാത്മകവുമായ വ്യക്തിത്വം രൂപപ്പെടുന്നതെന്നും ഇതിനെ മറികടക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കരുത്തുറ്റ താക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു .സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി, കെ.കെ ബാലന്‍ മാസ്റ്റര്‍, ഇ കുഞ്ഞിരാമന്‍ എ കെ ചന്ദ്രന്‍ മാസ്റ്റര്‍ അജയ് ആവള, പി കെ സുരേഷ് ടി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

We use cookies to give you the best possible experience. Learn more