ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയിയുടെ അഭിഭാഷകന്‍
മുംബൈ: ഡി.എന്‍.എ പരിശോധയനെ എതിര്‍ത്ത് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍. മുംബൈ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയെ തുടര്‍ന്ന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവേയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.
ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്.
എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുമ്പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.