തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഓഫീസില്‍ ഹാജരകാണമെന്ന് നോട്ടീസില്‍ പറയുന്നു. സ്വപ്‌ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് മുതല്‍മുടക്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു.
തിങ്കളാഴ്ച്ചയായിരുന്നു ബിനീഷ് കോടിയേരിക്ക് ഇതുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് ലഭിച്ചത്. തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തിയിരുന്നു.
നേരത്തെ തന്നെ സ്വപ്‌ന സുരേഷിന് സാമ്പത്തികമായി ചില കമ്മീഷനുകള്‍ ലഭിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചനകളുണ്ടായിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ്ങ് സെന്ററുകളിലെ കരാറുകാരില്‍ നിന്നുമാണ് ഇത്തരത്തില്‍ കമ്മീഷനുകള്‍ ലഭിച്ചിരുന്നത്.
നേരത്തെ മയക്കുമരുന്ന കേസില്‍ പ്രതിയായ മുഹമ്മദ് അനുപൂമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തിയിരുന്നു. തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരത്തിലൊരു ബിസിനസ് ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ