| Thursday, 29th October 2020, 2:39 pm

ബിനീഷ് കോടിയേരി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗുളൂരു: ബംഗളൂരു മയക്കു മരുന്ന് കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബംഗുളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.

ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തത്. ശാന്തിനഗറിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 10 മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.

അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more