സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി വലിയ രീതിയിലുള്ള വര്‍ധനവാണു രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ കടക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചു സൈക്കിളോട്ടുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പോസ്റ്റില്‍ പറയുന്നത്.
‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്,’ ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് ബിനീഷിന്റെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. ഇന്ധനവില വര്‍ധനവിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കാളവണ്ടിയുടെയും കുന്തത്തില്‍ പറക്കുന്ന ലുട്ടാപ്പിയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
37 ദിവസത്തിനിടയ്ക്കു 21 തവണയാണ് സംസ്ഥാനത്തു ഇന്ധനവില വര്‍ധിച്ചത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വര്‍ധിച്ചു. കോഴിക്കോടു പെട്രോള്‍ വില 95.68 രൂപയും ഡീസല്‍ 91.03 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്തു പെട്രോള്‍ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്.
പ്രീമിയം പെട്രോളിനു തിരുവനന്തപുരത്തു 100.20 രൂപയായി വര്‍ധിച്ചു. വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.24 രൂപയായി.
തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ഇന്ധനവില വര്‍ധനവിന് കുറവുണ്ടായിരുന്നെങ്കിലും ഫലം വന്നതോടെ വീണ്ടും വിലകൂട്ടാന്‍ ആരംഭിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bineesh Bastin response over fuel price hike