| Friday, 1st November 2019, 11:10 am

'പട്ടികളോട് പെരുമാറുന്ന രീതിയിലാണ് എന്നോട് പെരുമാറിയത്'; പ്രിന്‍സിപ്പലിനും കോളേജ് യൂണിയനുമെതിരെ ബിനീഷ് ബാസ്റ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ അനില്‍ രാധകൃഷ്ണന്‍ മേനോന്‍ താനുമായി വേദി പങ്കിടാന്‍ കഴിയില്ലെന്നു പറഞ്ഞതിന്റെ കാരണമറിയണമെന്ന് ബിനീഷ് ബാസ്റ്റിന്‍.

ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ തന്റെ ഫിലിം കരിയറിന് എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്നും ബിനീഷ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബിനീഷിന്റെ പ്രതികരണം.

” മൂന്ന് മണിക്ക് ഞാനവിടെയെത്തി. ഡ്രസ്സ് മാറാനും ഫ്രഷാകാനും റൂം തന്നിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെയര്‍മാനും കുറച്ച് പിള്ളേരും വന്ന് എന്നോട് പറഞ്ഞു ,ചേട്ടാ ചേട്ടനോട് പറയാന്‍ വിഷമമുണ്ട്.ചേട്ടന്‍ സങ്കടപ്പെടരുത്. ഇങ്ങനെയൊരു കാര്യം പറ്റിപ്പോയി. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു  മച്ചാനെ നിങ്ങള് കാര്യം പറഞ്ഞോ നമ്മളൊക്കെ ഫ്രണ്ട്‌സ് അല്ലേ. ബിനിഷ് ബാസ്റ്റിനോടൊപ്പം വേദി പങ്കിട്ടാന്‍ പറ്റില്ലെന്ന് അനില്‍ രാധകൃഷ്ണന്‍ മോനോന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പടങ്ങളില്‍ ചാന്‍സ് ചോദിച്ചു നടന്നക്കുന്ന മൂന്നാംകിട, താഴെ തട്ടില്‍ നിന്നു വന്ന ഒരാളുമായി വേദി പങ്കിടാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രിന്‍സിപ്പല്‍ വിളിച്ച് അനില്‍ സാര്‍ സംസാരിച്ച ശേഷം ബിനീഷ് വന്നാല്‍ മതിയെന്നും പരിപാടി അലമ്പാക്കരുത് എന്നു പറഞ്ഞു. കോളേജ് പോലും പറഞ്ഞുതന്നില്ല. വിദ്യാഭ്യാസമുള്ള ഒരാള് , മേനോന്‍ സമുദായത്തില്‍പ്പെട്ടൊരാള് അവാര്‍ഡ് വാങ്ങിച്ച ഒരാള്‍ക്ക് ഒരു സമയവും സാധാരണക്കാരന്റെ ഇടയില്‍ നിന്ന് വന്നാള്‍ക്ക് ഒരു സമയവും, എനിക്കങ്ങനെ മാത്രമേ ഇതിനെ കാണാന്‍ പറ്റൂ.’- ബിനീഷ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നെന്നും പട്ടികളോട് പെരുമാറുന്ന രീതിയിലാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പളടക്കം മൂന്നു നാലുപേര്‍ക്കെ താന്‍ നേരിട്ട അപമാനം അറിയുവെന്നും താന്‍ തറയില്‍ നിന്നു വന്ന ആളാണ,് അത് കാണിക്കാന്‍ വേണ്ടിത്തന്നെയാണ് തറയിലിരുന്നതെന്നും ബിനീഷ് പറഞ്ഞു.

”എന്റെ പേരിനു പിന്നില്‍ മോനോന്‍ ഇല്ല, നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. ഞാന്‍ സാധാരണക്കാരുടെ ഇടയില്‍ നിന്നുവന്നതാണ്. വേദി പങ്കിടില്ലെന്നു പറഞ്ഞതിന് ഒരുത്തരം എനിക്ക് കിട്ടിയാല്‍ മതി. ഞാന്‍ പഠിച്ച പണി ടൈല്‍സിന്റെ പണിയാണ് . ആ പണിക്ക് പോകും. എന്നെ ആരും പേടിപ്പേക്കേണ്ട, ഞാന്‍ തൊഴിലാളിയാണ്. പഠിച്ച കൈത്തൊഴില്‍ ഞാന്‍ മറക്കില്ല” ബിനീഷ് പറഞ്ഞു.

ബിനീഷ് ബാസ്റ്റിനെ വിളിച്ചില്ല എന്നു പ്രിന്‍സിപ്പള്‍ പറയുന്നത് എന്ത് തെണ്ടിത്തരമാണെന്നും. മുഖ്യാതിഥിയായി വിളിച്ചിട്ടാണ് താന്‍ പോയതെന്നും ബിനീഷ് വ്യക്തമാക്കി. മനുഷ്യരല്ലേ സാറേ നമ്മളൊക്കെ, മൃഗമായിട്ട് കാണാന്‍ പാടില്ലല്ലോ, മനുഷ്യരായി കാണണ്ടേ, ബിനീഷ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more