| Monday, 16th October 2017, 4:50 pm

'തടയില്ലെന്ന് പറഞ്ഞത് ഇതായിരുന്നല്ലേ'; ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞശേഷം ഇരുചക്ര വാഹനത്തില്‍ കയറി ബിന്ദു കൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിത്രത്തിനു കടപ്പാട്: കേരളാകൗമുദി

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ തടയില്ലെന്ന് പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വാഹനങ്ങള്‍ തടയാന്‍ നിരത്തിലിറങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ വാഹനം തടയലിനു ശേഷം ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ വാഹനത്തില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.


Also Read: രാജശക്തിയെ ജനശക്തി മറികടക്കും; രാജ്യത്ത് നികുതി തീവ്രവാദത്തെക്കാള്‍ വലിയ അവസ്ഥയെന്നും യശ്വന്ത് സിന്‍ഹ


കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പ്രവര്‍ത്തകരോടൊപ്പമെത്തി വാഹനം തടഞ്ഞശേഷം ഇരു ചക്ര വാഹനത്തില്‍ കയറി യാത്ര തിരിച്ചത്.

ബിന്ദുകൃഷ്ണയും പ്രവര്‍ത്തകരും നഗരത്തിലെത്തി കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനം തടഞ്ഞതിനുശേഷമാണ് പ്രവര്‍ത്തകയോടൊപ്പം ഇരുചക്ര വാഹനത്തില്‍ക്കയറി യാത്ര തിരിച്ചത്. സ്‌കൂട്ടിയില്‍ പോകുന്ന ഡി.സി.സി പ്രസിഡന്റിന്റെ ചിത്രം കേരളാകൗമുദി ഓണ്‍ലൈനാണ് പുറത്ത് വിട്ടത്.

നേരത്തെ ഹര്‍ത്താലിനു ബസുകള്‍ തടയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായിരുന്നു പലയിടത്തും നേതാക്കളുടെ പ്രവര്‍ത്തനം. നേതാക്കള്‍ നേരിട്ടെത്തിയായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.

We use cookies to give you the best possible experience. Learn more