കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു.
ബിന്ദുകൃഷ്ണ മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്ന് വനിതാ പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്ണയ്ക്കരികിലെത്തി. ഇവര്‍ക്ക് മുന്നില്‍ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും’, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് രാജി.
മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുതെന്നും ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബിന്ദു കൃഷ്ണക്കു വേണ്ടി ചുവരെഴുത്ത് വരെ പ്രത്യക്ഷപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bindu Krishna bursts into tears; Emotional scenes in Kollam