| Wednesday, 15th November 2017, 9:18 pm

കണ്‍മഷിയും പൊട്ടും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ സാനിറ്ററി നാപ്കിനുകളെ എന്തുകൊണ്ട് ഒഴിവാക്കി കൂടാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാനിറ്ററി നാപ്കിനുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കണ്‍മഷിയും പൊട്ടും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ പിന്നെന്തു കൊണ്ട് സാനിറ്ററി നാപ്കിനുകള്‍ ഒഴിവാക്കികൂടെ എന്ന് കോടതി ചോദിച്ചു.

സാനിറ്ററി നാപ്കിനുകള്‍ ആവശ്യ വസ്തുവാണെന്നും ഇതിന് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം.

31 അംഗ ജി.എസ്.ടി കൗണ്‍സിലില്‍ സ്ത്രീസാന്നിധ്യം ഇല്ലാത്തതിനേയും കോടതി വിമര്‍ശിച്ചു. തീരുമാനമെടുക്കുന്നതിന് മുമ്പ് വനിതാശിശുക്ഷേമ മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നോയെന്നും കോടതി ചോദിച്ചു.

നാപ്കിനുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെ ജെ.എന്‍.യുവിലെ ആഫ്രിക്കന്‍ സ്റ്റഡീസ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ സര്‍മിന്‍ ഇസ്രാര്‍ഖാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more