തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും പ്രവര്‍ത്തകരും നടത്തിയ മരം നടീല്‍ വീഡിയോ ചിരിപടര്‍ത്തി.
വളരെ ചെറിയ വൃക്ഷത്തൈകളെ മൂടുന്ന തരത്തിലുള്ള കുഴികളായിരുന്നു ഓരോന്നും. മരം ഒരു കുടുംബാംഗമെന്ന പരിപാടിയിലാണ് കോണ്‍ഗ്രസുകാര്‍ മരം നട്ടത്.
കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി വാരാചരണത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുക്കാന്‍ എത്തിയത്.
വൃക്ഷത്തൈകള്‍ അകത്ത് വെച്ചാല്‍ ഇലപോലും കാണാതെ മൂടിപ്പോകുന്ന വിധത്തിലാണ് ഇതിനായി തയ്യാറാക്കിയ കുഴികള്‍ ഓരോന്നും.
ബിന്ദുകൃഷ്ണയും കൂടെയുളള പ്രവര്‍ത്തകരും ആദ്യം മഹാഗണി വെച്ച് നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
പിന്നാലെ പ്രവര്‍ത്തകര്‍ ഓരോരുത്തരും ഓടി വന്ന് ഓരോ വൃക്ഷത്തൈ എടുത്ത് വലിയ കുഴികളുടെ അടുത്ത് എത്തുകയും ഫോട്ടോ എടുക്കൂ എന്ന് പറഞ്ഞുകൊണ്ട് വൃക്ഷത്തെകള്‍ കുഴിയിലേക്ക് ഇടുകയുമായിരുന്നു.
കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തക വൃക്ഷത്തൈ എടുത്ത് കുഴിക്കരികില്‍ വന്നതിനുശേഷം താഴേക്ക് ഇടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബിന്ദു കൃഷ്ണയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.