| Friday, 4th November 2016, 10:46 am

പാര്‍ട്ടിയിലെ പുഴുക്കുത്തുകളെ തൂത്തെറിയാന്‍ സി.പി.ഐ.എം തയ്യാറാകണം: ബിന്ദുകൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ഇന്നലെ മുതല്‍ ഈ വിഷയം വലിയ തോതില്‍ ഉയര്‍ന്നു വന്നിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.


തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ ഉള്‍പ്പെട്ട സി.പി.ഐ.എം കൗണ്‍സിലര്‍ ജയന്തനെതിരെയെങ്കിലും കര്‍ശനമായ നടപടിയെടുക്കാന്‍ സി.പി.ഐ.എം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.

പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെ ഓരോ ആരോപണം വരുമ്പോഴും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്ന് പറയുന്നതല്ലാതെ അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും സി.പി.ഐ.എം അനക്കുന്നില്ല. ജയന്തന്‍ ഉള്‍പ്പെട്ടെ കേസിലും മറിച്ചൊരു നടപടി സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പാര്‍ട്ടിയെ പുഴുക്കുത്തുകളെ തൂത്തെറിയാന്‍ സി.പി.ഐ.എ ഇനിയെങ്കിലും തയ്യാറാകണം. ഇന്നലെ മുതല്‍ ഈ വിഷയം വലിയ തോതില്‍ ഉയര്‍ന്നു വന്നിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസായിട്ടും സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല.

പ്രതികളെ ന്യായീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇവിടെ സ്വീകരിക്കുന്നത്. ഭരണത്തിന്റെ ആനുകൂല്യവും പണത്തിന്റെ ഹുങ്കുമാണ് ഇത്തരക്കാരെ ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇനിയെങ്കിലും സി.പി.ഐ.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

We use cookies to give you the best possible experience. Learn more