[] കോഴിക്കോട്: രാജ്യത്തെ പ്രമുഖ ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്‍ സെപ്തംബര്‍ 20ന് കോഴിക്കോട് എത്തുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ആരോഗ്യാവകാശ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുവാനാണ് സെന്‍ എത്തുന്നത്.
പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, ഔഷധ മേഖലയിലെ കൊള്ള അവസാനിപ്പിക്കുക, ആരോഗ്യാവകാശം മൗലികമാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ഓള്‍ട്ടര്‍നേറ്റീവ് (മാസ്) ആണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. കണ്‍വെന്‍ഷനില്‍ പ്രമുഖ ആരോഗ്യപ്രവര്‍ത്തകന്‍ ഡോ.എ. അച്യുതന്‍ അധ്യക്ഷത വഹിക്കും.
രാവിലെ 9.30ന് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ ആരോഗ്യ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ ഡോ. കെ.പി അരവിന്ദന്‍, കെ. രാമചന്ദ്രന്‍, ജി.വി രാജ, പ്രൊഫ. എം.എന്‍ കാരശ്ശേരി, ഡോ.ഇ.പി മോഹനന്‍, കല്‍പ്പറ്റ നാരായണന്‍, കെ.അജിത, എന്‍.സുബ്രഹ്മണ്യന്‍,രാജന്‍ ചെറുക്കാട്, ഡോ.ആസാദ്, ഡോ.വി. പ്രസാദ്, കെ.എസ് ബിമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.