| Monday, 6th August 2018, 9:18 pm

ദളിതരെ ദ്രോഹിച്ചാല്‍ ഉടനടി നടപടി; എസ്.സി - എസ്.ടി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.സി- എസ്.ടി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് സഭയില്‍ ബില്‍ പാസാക്കിയത്. നേരത്തെ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.

നിയമത്തെ സുപ്രീം കോടതി ലഘൂകരിച്ച നടപടിയെ മറിക്കടക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യമാണെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. നേരത്തെ ദളിത് പാര്‍ട്ടികള്‍ ഈ ആവശ്യം മുന്‍ നിര്‍ത്തി ഈ മാസം ഒമ്പതിന് ഭാരത് ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ദളിത് സമൂഹത്തെ വെറുപ്പിക്കരുതെന്ന അഭിപ്രായം ബി.ജെ.പിയില്‍ ശക്തമായിരുന്നു.

Also Read ‘തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്’; ആം ആദ്മി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ എന്‍.ഡി.എ സഖ്യത്തില്‍നിന്നു പിരിയാന്‍ മടിച്ചേക്കില്ലെന്ന് സംഖ്യകക്ഷിയായ എല്‍.ജെ.പി നേതാവ് റാംവിലാസ് പസ്വാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിയമം ലഘുകരിക്കുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സഖ്യത്തിലെ ദളിത് എം.പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഗോയലിനെ ഗ്രീന്‍ ട്രിബ്യൂണലില്‍ മോദി സര്‍ക്കാര്‍ നിയമിച്ചത്.

ഗോയലിന്റെ നിയമനത്തിനെതിരെ എന്‍.ഡി.എയിലെ ദളിത് എം.പിമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പറഞ്ഞിരുന്നു. ഗോയലിനെ നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചതിനെതിരെ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും രാജ്നാഥ് സിങ്ങിനും മോദിയ്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more