| Tuesday, 19th October 2021, 3:11 pm

ജീവനക്കാരിക്ക് നിരന്തരം ഇ-മെയില്‍, കാണാന്‍ ക്ഷണിക്കല്‍; ബില്‍ഗേറ്റ്‌സിനെ മൈക്രോ സോഫ്റ്റ് താക്കീത് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: 2008ല്‍ മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ കമ്പനി താക്കീത് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്.

കമ്പനിയിലെ ഒരു ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയില്‍ അയച്ചതിന്റെ പേരിലായിരുന്നു താക്കീത്.

20077ല്‍, മൈക്രോസോഫ്റ്റിന്റെ പൂര്‍ണസമയ ജീവനക്കാരനും പ്രസിഡന്റുമായിരുന്ന ഗേറ്റ്‌സ്, ഇ-മെയില്‍ വഴി ജീവനക്കാരിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും തന്നെ കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ശരിയല്ലാത്ത കാര്യമാണ് ഗേറ്റ്‌സ് ചെയ്യുന്നതെന്ന് പറഞ്ഞ് അദ്ദേഹത്തെ താക്കീത് ചെയ്യുകയായിരുന്നു.

2008ല്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബില്‍ഗേറ്റ്‌സ് 2020 മാര്‍ച്ച് വരെ ബോര്‍ഡ് ഡയരക്ടറായി തുടര്‍ന്നു.

ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളാണ് മൈക്രോസോഫ്റ്റിന്റെ മുന്‍ പ്രസിഡന്റായ ഗേറ്റ്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bill Gates warned in 2008 over ‘inappropriate emails’ to female employee

We use cookies to give you the best possible experience. Learn more