മൈക്രോസോഫ്റ്റിന് ഇനി ബില്‍ ഗേറ്റ്‌സ് ഇല്ല; ആ യുഗം അവസാനിച്ചു
World News
മൈക്രോസോഫ്റ്റിന് ഇനി ബില്‍ ഗേറ്റ്‌സ് ഇല്ല; ആ യുഗം അവസാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 12:19 pm

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രാജിവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നത്.

ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാണ് ബില്‍ഗേറ്റ്‌സ് രാജി വെക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പോള്‍ അലെനുമായി സഹകരിച്ച് 1975ലാണ് ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനാവുന്നത്. 2000 വരെ കമ്പനിയുടെ സി.ഇ.ഒയും ഇദ്ദേഹമായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാര്യ മെലിന്‍ഡയുമായി ചേര്‍ന്ന് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ ദൈനംദിനമെത്തുന്നത് അവസാനിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ