[]ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും സമ്പന്നന്‍ മൈക്രോ സോഫ്റ്റ് സ്ഥാപകരിലൊരാളായ ബില്‍ ഗെറ്റ്‌സെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്. ഫോബ്‌സ് കഴിഞ്ഞദിവസം പുറത്തിറക്കിയ 400 അമേരിക്കന്‍ സമ്പന്നരുടെ ലിസ്റ്റില്‍ ഏറ്റവും മുകളിലാണ് ബില്‍ ഗെറ്റ്‌സ്.
2014ല്‍ പുറത്തിറക്കിയ ലിസ്റ്റ് ഏറെക്കുറെ മുന്‍വര്‍ഷങ്ങളിലേതിന് സമാനമാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയാണെന്നാണ് ലിസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. ലിസ്റ്റിലുള്ളവരുടെ ആകെ സമ്പാദ്യത്തില്‍ 13% വര്‍ധനവാണുണ്ടായിരിക്കുന്നത്. 2.29ട്രില്യണ്‍ (19സ്ഥാനമുള്ള സംഖ്യ) ഡോളറാണിത്.
81ബില്യണ്‍ ഡോളറാണ് ഗെയ്റ്റിന്റെ സമ്പാദ്യം. 2013ല്‍ ഇത് 9ബില്യണ്‍ ഡോളറായിരുന്നു. നിക്ഷേപകനായ ബേര്‍ക്ക്‌ഷൈര്‍ ഹാത്തവെ തലവന്‍ വാരന്‍ ബുഫെയാണ് രണ്ടാം സ്ഥാനത്ത്. 67ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഒരാക്കിള്‍ കോര്‍പ് സ്ഥാപകരിലൊരാളായ ലാറി എല്ലിസണാണ് മൂന്നാം സ്ഥാനത്ത്. 50ബില്യണ്‍ ഡോളറാണ് ലാറിയുടെ സമ്പാദ്യം.
ലിസ്റ്റിലുള്ള 27 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ വാട്‌സ്ആപ്പ് സ്ഥാപകരിലൊരാളായ ജാന്‍ കോമുമുണ്ട്. അദ്ദേഹം 62ാം സ്ഥാനത്താണ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഏറ്റവും നേട്ടമുണ്ടാക്കിയയാള്‍. സുക്കര്‍ബര്‍ഗ് 11നാം സ്ഥാനത്താണ്. 15ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അദ്ദേഹത്തിന് ഒരുവര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 34ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.
ലിസ്റ്റിലുള്‍പ്പെട്ട 400 പേരുടെ ശരാശരി സമ്പാദ്യം 5.7ബില്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷം ഇത് 5ബില്യണ്‍ ഡോളറായിരുന്നു.