| Sunday, 12th July 2015, 12:35 pm

എന്റെ കൈക്കുഞ്ഞിനെ അവര്‍ ആകാശത്തേക്കെറിഞ്ഞു... തറയില്‍ വീണവള്‍ ചിന്നിച്ചിതറി... അവരെന്നെ മാറിമാറി ബലാത്സംഗം ചെയ്തു...

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിന്നെ എന്നേയും അവര്‍ പിടിച്ചു കൊണ്ടുപോയി. നാലു പുരുഷന്മാര്‍ എന്റെ കൈകാലുകള്‍ പിടിച്ചുകൊണ്ട് നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോരുത്തരായി മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

| അനുഭവം | ബില്‍ക്കിസ് ബാനു |
മൊഴിമാറ്റം : കെ.എം വേണുഗോപാല്‍

ഇന്ത്യയുടെ ഭീതിതമായ അദ്ധ്യായമെന്നോ, അപമാനകരമായ ദിനങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന ദിനങ്ങളായിരുന്നു 2002ലെ ഗുജറാത്ത് കലാപ ദിനങ്ങള്‍.. മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ മതത്തിലെ ഭ്രാന്തന്‍ ചെന്നായ്ക്കള്‍ കടിച്ചുകീറിക്കൊന്ന ദിനങ്ങള്‍… ഗര്‍ഭസ്ഥ ശിശുവിനെ ശൂലം കൊണ്ട് പുറത്തെടുത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുചാമ്പലാക്കിയ ദിനങ്ങള്‍.. മുസ്‌ലീം സ്ത്രീകളെ മാറിമാറി ബലാത്സംഗം ചെയ്ത് ഹിന്ദുത്വവാദികള്‍ തങ്ങളുടെ “ആണത്തം” കാട്ടിയ ദിനങ്ങള്‍…

വര്‍ഗീയത അതിന്റെ എക്കാലത്തെയും തീവ്രതയെ ഒരുമിച്ച് ഇന്ത്യയില്‍ അധികാര സ്ഥാപനങ്ങളുടെ പിമ്പലത്തോടെ, ഭരിക്കുന്ന സര്‍ക്കാരിന്റെ തന്നെ നേതൃത്വത്തില്‍ അരങ്ങേറുക മാത്രമല്ല അതിന്റെ പാരമ്യതയിലെത്തുകയും ചെയ്തനാളുകള്‍.. അക്കാലത്ത് കുടുംബം തന്നെ ഞെരിഞ്ഞമര്‍ന്ന അനുഭവത്തില്‍ ജീവിക്കുന്ന ഒരാളുണ്ട്. ബില്‍ക്കിസ് ബാനൊ എന്ന മുസ്‌ലീം സ്ത്രീ..

തന്റെ കൈകുഞ്ഞിനെ വര്‍ഗീയവാദികള്‍ തറയിലെറിഞ്ഞു കൊന്നതിന് സാക്ഷിയാകേണ്ടിവന്നവള്‍.. മാറിമാറി ഹിന്ദുവര്‍ഗീയവാദികളുടെ ലിംഗങ്ങളെ നേരിടേണ്ടിവന്നവള്‍.. ജീവിച്ചിരുന്നതു തന്നെ താന്‍ നേരിട്ട ഭീതിതമായ അനീതിക്കെതിരെ പോരാടാന്‍. 2006ല്‍ തന്നെ പീഡിപ്പിച്ചവര്‍ക്ക് ജീവപര്യന്തം വാങ്ങിക്കൊടുക്കുന്നതുവരെ നിയമപോരാട്ടം അവര്‍ നടത്തിയിരുന്നു. ഈ സ്റ്റാറ്റസ് ഇന്ത്യന്‍ ക്വാട്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വാക്കുകളാണ്; ബില്‍ക്കിസ് ബാനോവിന്റെ സ്വന്തം വാക്കുകള്‍.. താനനുഭവിച്ച യാതനകള്‍ അവര്‍ ഇതിലൂടെ വിവരിക്കുന്നു.. ജീവിച്ചിരിക്കരുതായിരുന്നെന്ന് ആരും ഒന്നാഗ്രഹിച്ചുപോകുന്ന ചില നിമിഷങ്ങള്‍… – എഡിറ്റര്‍

നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗ്ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.

എന്റെ കുടുംബത്തിലെ നാല് ആണുങ്ങളെയും അവര്‍ അതി നിഷ്ഠുമായി കൊന്നു കഴിഞ്ഞിരുന്നു. സ്ത്രീകളെയെല്ലാം വിവസ്ത്രരാക്കിയശേഷം ആളുകള്‍ മാറി മാറി ബലാല്‌സംഗം ചെയ്തു. മൂന്നു വയസ്സായ മകള്‍ സാലിഹയെ എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് അവര്‍ ഊക്കോടെ ആകാശത്തേയ്ക്ക് എറിഞ്ഞു. അവളുടെ കുഞ്ഞുശിരസ്സ് കല്ലില്‍ തട്ടി ഉടയുന്നത് കണ്ട് എന്റെ ഹൃദയം വിങ്ങിപ്പൊട്ടി.

പിന്നെ എന്നേയും അവര്‍ പിടിച്ചു കൊണ്ടുപോയി. നാലു പുരുഷന്മാര്‍ എന്റെ കൈകാലുകള്‍ പിടിച്ചുകൊണ്ട് നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോരുത്തരായി മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗ്ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.

എന്നെ ബലാത്സംഗം ചെയ്ത പുരുഷന്മാര്‍ എത്രയോ വര്‍ഷങ്ങളായി എനിക്ക് നേരിട്ട് അറിയാവുന്ന ആള്‍ക്കാരായിരുന്നു. അവര്‍ പാല്‍ വാങ്ങിയിരുന്നത് ഞങ്ങളുടെ വീട്ടില്‍നിന്നായിരുന്നു. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ? എങ്ങിനെയാണ് അവരോട് എനിക്ക് പൊറുക്കാന്‍ കഴിയുക ? “

ഞങ്ങളെ ആക്രമിച്ചവര്‍ ഉപയോഗിച്ച വൃത്തികെട്ട ഭാഷ ഒരിക്കലും എനിക്ക് വിവരിക്കാനാവില്ല. എന്റെ അമ്മയേയും ഒരു സഹോദരിയേയും ബന്ധുക്കളായ മറ്റു പന്ത്രണ്ടു പേരെയും അവര്‍ കൊന്നത് എന്റെ കണ്മുന്നില്‍ വെച്ചായിരുന്നു. കൊലയും ബലാത്സംഗങ്ങളും നടത്തുമ്പോള്‍ അവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇരകളെ തെറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ വയറ്റില്‍ അഞ്ചു മാസമായ കുഞ്ഞ് ഉണ്ടെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചുവെങ്കിലും എന്റെ വായും കഴുത്തും അവര്‍ കാലുകള്‍കൊണ്ട് ചവുട്ടി അമര്‍ത്തിയിരുന്നു.

എന്നെ ബലാല്‍സംഗം ചെയ്തവര്‍ക്ക് ജയില്‍ശിക്ഷ ലഭിച്ചത് കൊണ്ടുമാത്രം വിദ്വേഷത്തിന്റെ കാലം അവസാനിച്ചു എന്ന് കരുതാനാവില്ല. എന്നാല്‍, നീതി ചിലപ്പോഴെങ്കിലും വിജയിക്കുന്നു എന്ന് അത് സൂചിപ്പിക്കുന്നുണ്ട്. എന്നെ ബലാത്സംഗം ചെയ്ത പുരുഷന്മാര്‍ എത്രയോ വര്‍ഷങ്ങളായി എനിക്ക് നേരിട്ട് അറിയാവുന്ന ആള്‍ക്കാരായിരുന്നു. അവര്‍ പാല്‍ വാങ്ങിയിരുന്നത് ഞങ്ങളുടെ വീട്ടില്‍നിന്നായിരുന്നു. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ? എങ്ങിനെയാണ് അവരോട് എനിക്ക് പൊറുക്കാന്‍ കഴിയുക ? ”

We use cookies to give you the best possible experience. Learn more