യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് മില്യണ്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്നും ഡൗണിങ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച് ചെയ്തത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മാര്‍ച്ചില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായി ബിലാവല്‍ വേദിയിലേക്ക് പ്രവേശിച്ചയുടനെ ജനക്കൂട്ടം കൂവാനും പ്ലാസ്റ്റിക് കുപ്പികള്‍ അദ്ദേഹത്തിനെതിരെ എറിയാനും തുടങ്ങി. ഇതോടെ ബിലാവലിന്റെ പ്രസംഗം തടസപ്പെട്ടു.
ബിലാവല്‍ പങ്കെടുത്ത മാര്‍ച്ച് കാശ്മീരിനും കാശ്മീരികളുടെ ക്ഷേമത്തിനും വേണ്ടിയായിരുന്നില്ലെന്നാണ് പ്രതിഷേധിച്ചവര്‍ പറയുന്നത്. ഇവിടെ ബിലാവലിന് ഒരു കാര്യവും ചെയ്യാനില്ലെന്നും അവര്‍ പറഞ്ഞു.
ബാരിസ്തര്‍ സുല്‍ത്താന്‍ മഹമ്മൂദ് ചൗധരിയാണ് മാര്‍ച്ച് നയിച്ചത്. പാക് അധീന കശ്മീരിന്റെ മുന്‍ പ്രധാനമന്ത്രിയെന്നാണ് അദ്ദേഹത്തെ അണികള്‍ വിശേഷിപ്പിക്കുന്നത്.
കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണ് എന്നും കശ്മീരിന്റെ ഓരോ ഇഞ്ച് മണ്ണും പാകിസ്ഥാന്‍ തിരിച്ചുപിടിക്കുമെന്നും സെപ്റ്റംബറില്‍ ബിലാവല്‍ പ്രസ്താവന നടത്തിയിരുന്നു.