മലയാളി സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ലോക്ഡൗണ്‍ കാരണം ബിലാലിന്റെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരുന്നിരിക്കുകയാണ്.
2023ഓടെ ബിലാലിന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവര്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോദിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
2007ല്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. ബിഗ്ബിയില്‍ മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, വിജയ രാഘവന്‍, ജാഫര്‍ ഇടുക്കി, ലെന, ഇന്നസെന്റ്, വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വം. മികച്ച പ്രതികരണം നേടിയ ചിത്രം സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ സിനിമയായിരുന്നു. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, അബു സലീം, ഫര്‍ഹാന്‍ ഫാസില്‍,ജിനു ജോസഫ്, വീണ നന്ദകുമാര്‍, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയായിരുന്നു സിനിമയില്‍ അണി നിരന്നത്.
Reports :#Bilal will go on floors in 2023 with majority of the portions to be shot at overseas locations. pic.twitter.com/hV2FQuL09c
— Friday Matinee (@VRFridayMatinee) October 29, 2022
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കാണ് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ലൂക്ക ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ മികച്ച അഭിനയമാണ് കാഴിചവെച്ചത്.
content highlight: Bilal comes; reported that the shooting will start