| Thursday, 7th July 2022, 7:43 pm

ത്രികോണ പ്രണയമോ ത്രില്ലറോ? ഒരു 2025ലെ പടം; നിഗൂഢതയുണര്‍ത്തി കുടുക്ക് 2025ന്റെ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2015ന്റെ ടീസര്‍ പുറത്ത്. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി നിഗൂഢത ഉയര്‍ത്തുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ടീസറില്‍ വന്നുപോകുന്നുണ്ട്.

അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

2025ല്‍ നടക്കാന്‍ സാധ്യതയുള്ള കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. പരിമിതമായ സാധ്യതകള്‍ വെച്ചു കൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകള്‍ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്റര്‍ടെയ്‌നര്‍ മൂഡോടെ ആരംഭിച്ച ശേഷം ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറിലേയ്ക്ക് പോകുന്ന വിവിധ ഗണത്തില്‍ പെടുത്താവുന്ന സിനിമ ആയിരിക്കും കുടുക്ക് എന്നും ബിലഹരി വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണ ശങ്കര്‍ എത്തുന്നത്. ക്യാമറ അഭിമന്യു വിശ്വനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രുതിലക്ഷ്മി ആണ്.

Content Highlight: Bilahari directorial Kuduk 2015 teaser out with Krishna Shankar, Durga Krishna and Swasika in lead roles

We use cookies to give you the best possible experience. Learn more