[]ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യ ആതിഥ്യംവഹിക്കുന്ന ലോകസുന്ദരിമത്സരത്തിനെതിരെ ഇസ്‌ലാമികസംഘടനകള്‍ രംഗത്ത്. ബിക്കിനി മാത്രം ധരിച്ചുള്ള “ബീച്ച് ഫാഷന്‍ വിഭാഗം” മത്സരത്തില്‍നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കിയെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. []
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ ലോകസുന്ദരി മത്സരത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
മത്സരം നടത്താന്‍ അനുവദിക്കുന്നത് സ്ത്രീശരീരം വില്‍ക്കുന്നതിന് അനുമതി നല്‍കുംപോലെയാണെന്നാണ് സംഘടനയുടെ വക്താവ് ഇസ്മയില്‍ യുസാന്തോ പറഞ്ഞു.
ലോകസുന്ദരിമത്സരം നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം വേദിയിലേക്ക് പ്രതിഷേധപ്രകടനം നടത്തുമെന്നും തീവ്രവാദിസംഘടനയായ ഹിസ്ബ് ഉത് തഹ്‌രിര്‍ വ്യക്തമാക്കി.
മറ്റൊരു തീവ്രവാദിവിഭാഗമായ ഇസ്‌ലാം പരിഷ്‌കരണ പ്രസ്ഥാനവും (ഗരിസ്) മത്സരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അധാര്‍മികമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുംവിധമാണ് മത്സരാര്‍ഥികളുടെ വസ്ത്രധാരണമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
ബാലി, പടിഞ്ഞാറന്‍ ജാവ മേഖലയിലെ ബോഗര്‍ എന്നിവിടങ്ങളിലായാണ് മത്സരം. ഇതില്‍ ബോഗര്‍മേഖല ഇസ്‌ലാമികതീവ്രവാദികളുടെ ശക്തികേന്ദ്രമാണ്. സപ്തംബറിലാണ് 130 സുന്ദരിമാര്‍ പങ്കെടുക്കുന്ന “മിസ് വേള്‍ഡ്” മത്സരം നടക്കുന്നത്.