മൊറേന: മധ്യപ്രദേശിനെ ഞെട്ടിച്ച് നടുറോഡില്‍ അജ്ഞാത സംഘത്തിന്റെ വെടിവെപ്പും ബൈക്ക് റാലിയും. മധ്യപ്രദേശിലെ മൊറേനയിലാണ് ബൈക്കിലെത്തിയ ഒരു കൂട്ടം പുരുഷന്മാര് നിറുത്താതെ വെടിവെച്ചു കൊണ്ടു റോഡിലൂടെ പോയത്. ഷാളുകൊണ്ട് മുഖം മറച്ചായിരുന്നു ഇവരെത്തിയത്.
വെടിവെപ്പില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്ത്രീ ബൈക്കില്‍ വെടിയുതിര്‍ത്ത് വരുന്ന സംഘത്തെ കണ്ട് മാറാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് പരിക്കേല്ക്കുയായിരുന്നു. എവിടേക്കിന്നില്ലാതെയാണ് ഇവര്‍ വെടിവെച്ചിരുന്നതെന്നും നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റ സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘സംഘത്തിലെ കുറച്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരും നിയമത്തിന് മുകളിലല്ല. ഉത്തരവാദികളെ പിടികൂടിയിരിക്കും,’ മധ്യപ്രദേശ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ ഇത്തരം വെടിവെപ്പിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
#CoronaCurfew not in Morena! dozens masked riding mobikes openly firing targeting the other caste over a social media post! @GargiRawat @ndtv @ndtvindia pic.twitter.com/B7GG8tXAa1
— Anurag Dwary (@Anurag_Dwary) May 8, 2021
സംഘം ഇരുവശങ്ങളിലേക്കും വെടിവെച്ചു കടന്നുപോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. കൊവിഡ് ശക്തമായ പടര്‍ന്നുപിടിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലൂടെയാണ് സംഘം വെടിയുതിര്‍ത്ത് ബൈക്ക് റാലിയുമായി കടന്നുപോയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bikers Ride Through Madhya Pradesh Town, Firing Indiscriminately, Video