Kerala News
വാഹന പരിശോധനക്കിടെ ട്രാഫിക് പൊലീസിനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 10, 02:04 pm
Wednesday, 10th August 2022, 7:34 pm

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ട്രാഫിക്  എ.എസ്.ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കായംകുളം ട്രാഫിക്ക് എ.എസ്.ഐ. അമീര്‍ ഖാനെ ഇടിച്ച ശേഷം കാലിലൂടെയാണ് ബൈക്ക് കയറ്റിയിറങ്ങിയത്.

വാഹന പരിശോധനക്കിടെ അമീര്‍ ഖാന്‍ കൈ കാണിച്ചിട്ടും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോവുകയായിരുന്നു.  അമീര്‍ ഖാനെ സഹപ്രവര്‍ത്തകര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കായംകുളം മുരുക്കുംമൂട്ടില്‍ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.

CONTENT HIGHLIGHT:  bike hit the traffic police while checking the vehicle