തിരുവനന്തപുരം: കൃഷി വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടിക്ക് പിന്നാലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയേയും ഡയറക്ടര്‍ ബിജുപ്രഭാകറിനേയും സര്‍ക്കാര്‍ നീക്കി. ഇന്നു വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഇരുവര്‍ക്കും പുതിയ ചുമതല നല്‍കിയിട്ടില്ല.
Also read ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ ‘ഫുള്‍ റേഞ്ചില്‍’; സാറ്റലൈറ്റ് ഫേണ്‍ സേവനമാരംഭിച്ച് ബി.എസ്.എന്‍.എല്‍
കൃഷിവകുപ്പിന്റെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടീകാറാം മീണയെ നിയമിച്ചപ്പോള്‍ പുതിയ ഡയറക്ടറുടെ കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം എുത്തിട്ടില്ല. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പര്‌സപര തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് അറിയിച്ചിരുന്നു.
തന്നെ വിശ്വാസമില്ലാത്ത പക്ഷം അവധിയില്‍ പോവുകയാണെന്നായിരുന്നു ബിജുപ്രഭാകര്‍ പറഞ്ഞിരുന്നത്. ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജു നാരായണ സ്വാമി ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇത്. ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നും ഇത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും രാജു നാരായണ സ്വാമി പറഞ്ഞിരുന്നു. ഐ.എ.എസ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചവരും കുടുങ്ങുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ബിജുപ്രഭാകര്‍ ചട്ടം ലംഘിച്ച് നിയമലംഘനം നടത്തിയെന്നും രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു.
Dont miss ബാത്ത് ടബ്ബില്‍ പൂര്‍ണ്ണനഗ്നനായി രണ്‍വീര്‍; കാരണം ദിപികയെന്ന് സോഷ്യല്‍ മീഡിയ
ഉദ്യോഗസ്ഥരുടെ തര്‍ക്കം പരസ്യമായതിനെത്തുടര്‍ന്ന് ഇരുവരോടും വകുപ്പ്മന്ത്രി വിഎസ് സുനില്‍ കുമാര്‍ വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കൃഷി വകുപ്പില്‍ ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനിന്ന് ക്ഷീണമായ സാഹചര്യത്തിലാണ് ശക്തമായ നടപടി കൈക്കൊള്ളാന്‍ മന്ത്രിസഭ തീരുമാനിച്ചത്.