|

ബിജു മേനോന്റെ റെക്കമന്റേഷനിലാണ്‌ ജോജു ആ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്: ലാല്‍ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളം സിനിമയിലേക്ക് ജോജു ജോര്‍ജിനെ റെക്കമെന്റ് ചെയ്തത് ബിജു മേനോന്‍ ആയിരുന്നു എന്ന് സംവിധായന്‍ ലാല്‍ജോസ്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോജുവിന്റെ ആദ്യ ഡയലോഗുള്ള സിനിമയും ഒരു പാട്ട് സീനില്‍ ജോജു ആദ്യമായി പാടി അഭിനയിക്കുന്ന പട്ടാളത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോജുവും ടിനി ടോമുമൊക്കെ ആയിരുന്ന ആ സെറ്റിലുണ്ടായിരുന്ന ചെറുപ്പക്കാരുടെ സംഘമെന്നും ലാല്‍ ജോസ് പറഞ്ഞു.

‘പട്ടാളം സിനിമക്ക് മുമ്പ് ഒരു ഗള്‍ഫ് പ്രോഗ്രാമിന് എന്റെ കൂടെ സ്‌കിറ്റ് അവതരിപ്പിക്കാന്‍ വന്നത് ടിനി ടോമും ഗിന്നസ് പക്രു എന്ന് വിളിക്കുന്ന അജയനുമാണ്. എന്റെ സിനിമകളില്‍ അവസരം നല്‍കാമെന്ന് അന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഗിന്നസ് പക്രുവിനെ മീശമാധവനില്‍ അഭിനയിപ്പിച്ചു. ടിനി ടോമിനെ പട്ടാളത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള കേഡറ്റ്‌സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി.

പട്ടാളത്തില്‍ ബിജു മേനോന്റെ റെക്കമെന്റേഷനില്‍ അഭിനയിച്ച ആളായിരുന്നു ജോജുജോര്‍ജ്. ജോജു ജോര്‍ജിന്റെ ഡയലോഗുള്ള ആദ്യ സിനിമയായിരുന്നു പട്ടാളം. ആദ്യമായി ഒരു പാട്ട് സീനില്‍ ജോജു പാടി അഭിനയിക്കുന്നതും പട്ടാളത്തിലായിരുന്നു. ബിജുവും ടിനിയും ജോജുവുമൊക്കെയായിരുന്നു ചെറുപ്പക്കാരുടെ കളിയും ചിരിയുമൊക്കെയായി ആ സെറ്റിനെ സമ്പന്നമാക്കിയത്.

ഇപ്പോള് നമ്മള്‍ പട്ടാളം സിനിമ കാണുമ്പോള്‍ അതിലെ ജോജുവിനെയും ടിനിയെയുമെല്ലാം നമ്മള്‍ സന്തോഷത്തോടെ കാണും. ഈ അടുത്ത ഒരു സിനിമയുടെ പ്രമോഷനില്‍ ജോജുവും ടിനിയും പറഞ്ഞിരുന്നു അവര്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് പട്ടാളത്തിലാണെന്ന്,’ ലാല്‍ ജോസ് പറഞ്ഞു.

content highlights: Bijumenon recommended Joju George for Pattalam movie

Latest Stories