Malayalam Cinema
പാർവതി -ബിജു മേനോൻ ചിത്രം ആർക്കറിയാം റിലീസ് ഡേറ്റ് മാറ്റി: ചിത്രം മാർച്ചിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 16, 12:41 pm
Tuesday, 16th February 2021, 6:11 pm

പാർവതിയും ബിജുമേനോനും പ്രധാനവേഷത്തിലെത്തുന്ന ആർക്കറിയാം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് 12നാണ് ചിത്രം റിലീസ് ചെയ്യുക.

നേരത്തെ ഫെബ്രുവരി 26 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 72 വയസുള്ള റിട്ടേര്‍ഡ് അദ്ധ്യാപകന്‍ ആയിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ബിജുമേനോന്റെ മകളായിട്ടാണ് പാര്‍വ്വതി തിരുവോത്ത് എത്തുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം  നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലുമായിരുന്നു പുറത്തിറക്കിയത്.

ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരങ്ങള്‍ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചത്.

നേഹാ നായരും യാക്‌സണ്‍ ഗാരി പെരേയുമാണ് സംഗീതം. അന്‍വര്‍ അലിയാണ് ഗാനരചന. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: BijuMenon Parvathy In Aarkkariyam Malayalam Movie Release dates announce