'മി.ജോയ്മാത്യു, വല്ലപ്പോഴും പത്രം വായിക്കുക, ലോകവിവരമുണ്ടാവും'; ഡോ.ബിജു ഏത് സിനിമയിലൂടെയാണ് അറിയപ്പെടുന്നത് എന്ന് ചോദിച്ച ജോയ് മാത്യുവിന് സംവിധായകന്റെ മറുപടി
Cinema
'മി.ജോയ്മാത്യു, വല്ലപ്പോഴും പത്രം വായിക്കുക, ലോകവിവരമുണ്ടാവും'; ഡോ.ബിജു ഏത് സിനിമയിലൂടെയാണ് അറിയപ്പെടുന്നത് എന്ന് ചോദിച്ച ജോയ് മാത്യുവിന് സംവിധായകന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th May 2018, 5:51 pm

കോഴിക്കോട്: സംവിധായകന്‍ ഡോ.ബിജു ഏത് സിനിമയിലൂടെയാണ് അറിയപ്പെടുന്നതെന്ന് ചോദിച്ച ജോയ്മാത്യുവിന് മറുപടിയുമായി ഡോ.ബിജു. ഡോ.ബിജുവിനെ ജാതി വിളിച്ച് അധിക്ഷേപിച്ചില്ലെന്ന ജോയ് മാത്യുവിന്റെ വാദത്തിനെതിരെയും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏഴ് സിനിമകള്‍ പുറത്തിറങ്ങുകയും ആ സിനിമകള്‍ക്ക് 5 ദേശീയ അവാര്‍ഡും 12 സംസ്ഥാന അവാര്‍ഡും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടുകയും ചെയ്ത ഒരു സംവിധായകനെ താങ്കള്‍ അറിയാത്തത് താങ്കളുടെ അറിവിന്റെ പരിമിതി ആയി കരുതിയാല്‍ മതിയെന്നാണ് ഡോ.ബിജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തില്‍ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താല്‍ മാത്രം പോരാ ഈ നാട്ടില്‍ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ അല്‍പ്പം വിവരം ഉണ്ടാകുന്നത് നല്ലതാണെന്നും അതിന് വല്ലപ്പോഴും പത്രം വായിക്കണമെന്നും ഡോ.ബിജു തന്റെ കുറിപ്പിലൂടെ ഉപദേശിച്ചു.


Read | നമസ്‌ക്കാരം നടത്തേണ്ടത് പള്ളികളിലെന്ന് ഹരിയാന മുഖ്യമന്ത്രി; ഗുഡ്ഗാവില്‍ നമസ്‌ക്കാരം തടഞ്ഞ സംഘപരിവാറിനെ എതിര്‍ക്കാതെ ഖട്ടാര്‍


തന്റെ ചിത്രം തിരഞ്ഞെടുക്കാത്തത്തിന്റെ കാരണം എന്നെ വിളിച്ച് അന്വേഷിക്കുകയും ഞാന്‍ പറഞ്ഞ മറുപടിക്ക് നന്ദി പറയുകയും മാത്രമേ ചെയ്തുള്ളൂ എന്ന് പറയുന്ന ജോയ് മാത്യു ഫോണ്‍ വിളികളുടെ റെക്കോര്‍ഡ് ലഭ്യമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ട് സാബു ചെറിയാനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാതെ യാതൊരു പരിചയവുമില്ലാത്ത തന്നെ വിളിച്ച് തെറി പറഞ്ഞതെന്നും ബിജു ചോദിച്ചു.

“എന്നെ മാത്രം വിളിച്ചു തെറി പറഞ്ഞതിന്റെ പിന്നിലെ മാനസിക നില എല്ലാവര്‍ക്കും മനസ്സിലാകും മിസ്റ്റര്‍ ജോയി മാത്യു.. അങ്ങനെ താങ്കളുടെ തെറി വിളിയും അധിക്ഷേപവും കേള്‍ക്കേണ്ട ഒരാളാണ് എന്നെപ്പോലെയുള്ള ഒരാള്‍ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം..പക്ഷെ അത് അനുസരിച്ച് വണങ്ങി നില്‍ക്കാന്‍ എനിക്ക് മനസ്സില്ല..അതുകൊണ്ട് തന്നെയാണ് കേസ് കൊടുത്തത്.” – ഡോ.ബിജു കുറിച്ചു.


Read | ചാലക്കുടി പുഴയില്‍ വിഷമൊഴുകുമ്പോള്‍ നിങ്ങള്‍ മാത്രം സുരക്ഷിതരാണെന്ന് കരുതുന്നുണ്ടോ ?


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മിസ്റ്റർ ജോയി മാത്യുവിന്റെ പത്ര സമ്മേളനം അറിഞ്ഞത് കൊണ്ട് മാത്രം ചില കാര്യങ്ങൾ മറുപടി പറയട്ടെ
1. ഷട്ടർ എന്ന സിനിമയുടെ പേരിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത് ഡോ.ബിജു ഏത് സിനിമയുടെ പേരിൽ ആണ് അറിയപ്പെടുന്നത് എന്നാണ് ഒന്നാമത്തെ ചോദ്യം. കേരളത്തിൽ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താൽ മാത്രം പോരാ ഈ നാട്ടിൽ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളിൽ അൽപ്പം വിവരം ഉണ്ടാകുന്നത് നല്ലതാ. 7 സിനിമകൾ പുറത്തിറങ്ങുകയും ആ സിനിമകൾക്ക് 5 ദേശീയ അവാർഡും 12 സംസ്ഥാന അവാർഡും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടുകയും ചെയ്ത ഒരു സംവിധായകനെ താങ്കൾ അറിയാത്തത് താങ്കളുടെ അറിവിന്റെ പരിമിതി ആയി കരുതിയാൽ മതി.കുറഞ്ഞ പക്ഷം സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകൻ ആരാണ് എന്നെങ്കിലും അദ്ദേഹത്തിന് അറിയില്ല എന്നതിൽ അത്ഭുതം ഉണ്ടാകേണ്ടതില്ല. പത്ര വായനയും ലോകവിവരവും കുറവായത്തിന്റെ പ്രശ്നമായി അതിനെ കണ്ടാൽ മതി…താങ്കൾ ഇടപെടുന്ന മുഖ്യധാരാ സിനിമകളെ കുറിച്ചു മാത്രമേ താങ്കൾക്ക് കുറച്ചെങ്കിലും വിവരം ഉള്ളൂ എന്നത് താങ്കളുടെ കുഴപ്പമല്ല. പത്രം വായിക്കുവാനും ടെലിവിഷൻ ന്യൂസുകൾ വല്ലപ്പോഴും കാണുവാനും ശ്രമിക്കുക. ദേശീയമായും അന്തര്ദേശീയമായും ഒക്കെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളെ പറ്റി കുറച്ചൊക്കെ വിവരം ലഭിക്കും.


Read | ‘ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ ഓര്‍ത്ത് സഹതപിക്കുന്നു’; വീടിനടുത്ത് നിന്ന് കുപ്പിയിലാക്കിയ നിലയില്‍ ശൂലവും ചെമ്പ് തകിടും കണ്ടെടുത്തെന്ന് വി.എം സുധീരന്‍


2. അദ്ദേഹത്തിന്റെ സിനിമ ദേശീയ അവാർഡിന് ഞാൻ ഉൾപ്പെട്ട ജൂറി മുകളിലോട്ട് അയച്ചില്ല അത്രേ..ദേശീയ അവാർഡിന്റെ ഘടനയെ പറ്റി താങ്കൾക്ക് വലിയ ബോധം ഇല്ല എന്ന് മനസ്സിലായി. പ്രാദേശിക ജൂറിയുടെ ജോലി മലയാളത്തിൽ നിന്നും തമിഴിൽ നിന്നും എത്തുന്ന എല്ലാ സിനിമകളും കണ്ട് അതിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന കുറച്ചു ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. അല്ലാതെ ജൂറിയ്ക്ക് മുന്നിൽ വരുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുക്കുക അല്ല.
3. തന്റെ ചിത്രം തിരഞ്ഞെടുക്കാത്തത്തിന്റെ കാരണം എന്നെ വിളിച്ച് അന്വേഷിക്കുകയും ഞാൻ പറഞ്ഞ മറുപടിക്ക് നന്ദി പറയുകയും മാത്രമേ ചെയ്തുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഭീഷണിപ്പെടുത്തിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടില്ല, ജാതി വിളിച്ച് ആക്ഷേപിച്ചിട്ടില്ല എന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്. കോടതിയിൽ കേസ് നടക്കുകയാണല്ലോ അതിനാൽ കൂടുതൽ പറയുന്നില്ല..കേസിൽ കോൾ റെക്കോർഡർ ടെലിഫോണ് കമ്പനിയിൽ നിന്നും ലഭ്യമാകും എന്നത് ഓർത്താൽ മതി.താങ്കൾ പറഞ്ഞത് ഏതായാലും മായിച്ചു കളയാൻ പറ്റില്ലലോ.???പിന്നെ ഈ കേസിൽ വാദി ഞാനല്ല സ്റ്റേറ്റ് ആണ്. എന്റ്റെ പരാതി സ്റ്റേറ്റിനാണ് നൽകിയിട്ടുള്ളത്. കേസ് കോടതിയിൽ വാദിക്കുന്നത് സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആണ്….
4. പത്രസമ്മേളനത്തിൽ താങ്കൾ തന്നെ പറയുന്നു 5 പേരുള്ള ആ കമ്മറ്റിയിൽ മലയാളത്തിൽ നിന്നും ഞാനും സാബു ചെറിയാനും അംഗങ്ങൾ ആയിരുന്നു എന്ന്. താങ്കൾ സാബു ചെറിയാനെ വിളിച്ച് എന്തുകൊണ്ട് വിവരങ്ങൾ അന്വേഷിച്ചില്ല , തെറി പറഞ്ഞില്ല, ഭീഷണിപ്പെടുത്തിയില്ല..?. യാതൊരു പരിചയവും ഇല്ലാത്ത എന്നെ മാത്രം വിളിച്ചു തെറി പറഞ്ഞതിന്റെ പിന്നിലെ മാനസിക നില എല്ലാവർക്കും മനസ്സിലാകും മിസ്റ്റർ ജോയി മാത്യു.. അങ്ങനെ താങ്കളുടെ തെറി വിളിയും അധിക്ഷേപവും കേൾക്കേണ്ട ഒരാളാണ് എന്നെപ്പോലെയുള്ള ഒരാൾ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം..പക്ഷെ അത് അനുസരിച്ച് വണങ്ങി നിൽക്കാൻ എനിക്ക് മനസ്സില്ല..അതുകൊണ്ട് തന്നെയാണ് കേസ് കൊടുത്തത്. ബാക്കി കോടതിയിൽ തന്നെ കാണാം..നിങ്ങൾക്കൊക്കെ തെറി വിളിക്കാനും ജാതി അധിക്ഷേപം നടത്താനും ഉള്ളവരല്ല ഞങ്ങളൊക്കെ എന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരാൻ സുപ്രീം കോടതി വരെ പോകാനും തയ്യാറാണ് മിസ്റ്റർ ജോയി മാത്യു….തൽക്കാലം ഇത്രമാത്രം..ബാക്കി ഇനി താങ്കളുടെ അടുത്ത പത്ര സമ്മേളനം ഉണ്ടെങ്കിൽ അത് കഴിഞ്ഞു പറയാം.

മിസ്റ്റർ ജോയി മാത്യുവിന്റെ പത്ര സമ്മേളനം അറിഞ്ഞത് കൊണ്ട് മാത്രം ചില കാര്യങ്ങൾ മറുപടി പറയട്ടെ1. ഷട്ടർ എന്ന സിനിമയുടെ…

Posted by Bijukumar Damodaran on Sunday, 6 May 2018

ദേശീയ അവാര്‍ഡ് വിവാദത്തില്‍ ഡോ.ബിജുവിന് മറുപടിയുമായി ജോയ് മാത്യു കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ.ബിജുവിനെതിരെ ജോയ് മാത്യു സംസാരിച്ചത്. താന്‍ സംവിധാനം ചെയ്ത ഷട്ടറിലൂടെ ഇപ്പോഴും താന്‍ അറിയപ്പെടുന്നെന്നും ഡോ.ബിജു ഏത് ചിത്രത്തിലൂടെയാണ് അറിയപ്പെടുന്നതെന്നുമാണ് ജോയ്മാത്യു ചോദിച്ചത്.


Read | രജനികാന്തിന്റെ വീട്ടില്‍ വ്യാജബോംബ് ഭീഷണി; 21 കാരന്‍ അറസ്റ്റില്‍


തനിക്ക് അവാര്‍ഡ് കിട്ടാത്തതിനല്ല ബിജുവിനെ വിളിച്ചതെന്നും ഷട്ടര്‍ അന്ന് അവാര്‍ഡ് പരിഗണനയ്ക്ക് അയക്കാതിരുന്നതിരുന്നതിന്റെ കാരണം അന്വേഷിക്കാനാണെന്നും ജോയ്മാത്യു പറഞ്ഞിരുന്നു. ബിജുവിനോട് മോശമായി സംസാരിച്ചില്ലെന്നും ജോയ്മാത്യു കോഴിക്കോട് പറഞ്ഞു.

ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ച് ജോയ് മാത്യു ഫേസ്ബുക്കിലിട്ട പോസ്റ്റിന് മറുപടിയുമായി ഡോ.ബിജു രംഗത്തെത്തിയിരുന്നു. “2012ല്‍ തന്റെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയില്ലെന്ന് പറഞ്ഞ് അന്ന് ജൂറിയില്‍ അംഗമായിരുന്ന എന്നെ തെറി വിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.” എന്നായിരുന്നു ബിജുവിന്റെ മറുപടി.