തിരുവനന്തപുരം: തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നത് വിളിച്ചിട്ടാണെന്ന് ബാറുടമ ബിജുരമേശ്. നിശ്ചയത്തിന് വിളിക്കാത്തതിന് സുധീരന് ദേഷ്യം കാണും. സുധീരന് സങ്കുചിത നിലപാടാണുള്ളത്. അഴിമതി ചൂണ്ടിക്കാട്ടിയതിന് സുധീരന്‍ തന്റെ മക്കളോട് പക പോക്കിയത് ശരിയായില്ലെന്നും ബിജു രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ അഴിമതിക്കാരാണെന്ന് തന്നേക്കാള്‍ കൂടുതല്‍ പറഞ്ഞത് സുധീരനാണ്. സന്തോഷവും ദുഃഖവും വരുമ്പോള്‍ ആളുകള്‍ വ്യക്തിവൈരാഗ്യം നോക്കാറില്ല. എതിര്‍പ്പുണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പബ്ലിസിറ്റി മാനിയയാണ് സുധീരനെന്നും ബിജുരമേശ് പറഞ്ഞു.
ബിജു രമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മകളുടെ കല്ല്യാണത്തിന് ഉമ്മന്‍ചാണ്ടിയും സുധീരനം പങ്കെടുത്തത് ശരിയായില്ലെന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ബിജുരമേശ്. നേതാക്കള്‍ കല്ല്യാണത്തില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കിയെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.