സോളാര്‍ സ്വപ്നം' സിനിമ തടയണമെന്ന് ബിജു രാധാകൃഷ്ണന്‍
Kerala
സോളാര്‍ സ്വപ്നം' സിനിമ തടയണമെന്ന് ബിജു രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2014, 12:54 am

[]തിരുവനന്തപുരം: സോളാര്‍ അഴിമതി വിഷയമാക്കി നിര്‍മിക്കുന്ന”സോളാര്‍ സ്വപ്നം” എന്ന സിനിമ തടയണം എന്നാവശ്യപ്പെട്ട് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചു.

നിര്‍മാതാവ് ജറീഷ്മാത്യു, സംവിധായകന്‍ ജോയ് ആന്റണി, തിരക്കഥാകൃത്ത് രാജുജോസഫ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.

മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാകാന്‍ ഇവര്‍ക്ക് അടിയന്തര നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന ബിജു അഭിഭാഷകന്‍ മുഖേനയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

സോളാറുമായി ബന്ധപ്പെട്ട് മാന്യമായി ബിസിനസ് നടത്തിവന്ന തന്റെ കുടുംബത്തെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടാണ് വിവാദത്തില്‍ പെടുത്തിയത്.  ഇത് തന്നെയും കുടുംബയെും അധിക്ഷേപിക്കുന്നതിനുവേണ്ടിയാണ്.

ഇതിനാല്‍ സിനിമ നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജുരാധാകൃഷ്ണന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയത്.
സിനിമാവാരികയിലൂടെയാണ് “സോളാര്‍ സ്വപ്നം” എന്ന സിനിമയെക്കുറിച്ചറിഞ്ഞതെന്നും ബിജു പറഞ്ഞു.

സിനിമയില്‍ ബിജു രാധാകൃഷ്ണന്‍ എന്ന പേരിനു പകരം അജയ്‌നായര്‍ എന്നും സരിത നായര്‍ക്കു പകരം ഹരിത നായര്‍ എന്നുമാണ് കഥാപാത്രങ്ങള്‍ക്ക് പേരിട്ടത്.