'മമ്മൂക്കക്ക് സ്ഥിരമായി ആരോടും പിണക്കമില്ല, പക്ഷെ ലാലേട്ടന്‍ അങ്ങനെയല്ല'; ബിജു പപ്പന്‍
Entertainment news
'മമ്മൂക്കക്ക് സ്ഥിരമായി ആരോടും പിണക്കമില്ല, പക്ഷെ ലാലേട്ടന്‍ അങ്ങനെയല്ല'; ബിജു പപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 11:50 pm

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ മുഖമാണ് ബിജു പപ്പന്റേത്. നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം മോഹന്‍ലാലുമായും മമ്മൂട്ടിയുമായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബിജു പപ്പന്‍. മാസ്റ്റര്‍ ബിന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ലാലേട്ടന്‍ ഒരാളെയും വിഷമിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തെ മനപൂര്‍വം വിഷമിപ്പിച്ചാല്‍ ആ സമയം ഒന്നും പറയില്ലെങ്കില്‍ പോലും എനിക്ക് അറിയാവുന്ന മോഹന്‍ലാലിന് പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും. ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാല്‍ പോലും ‘എനിക്ക് അറിയാലോ നല്ല മനുഷ്യനാണ്’ എന്ന് മാത്രമേ പറയുകയുമുള്ളു.

മമ്മൂക്കയുടെ കാര്യത്തിലേക്ക് വന്നാല്‍ മമ്മൂക്കക്ക് അങ്ങനെ ആരോടും സ്ഥിരമായി പിണക്കമില്ല. ഒരാളോട് പിണങ്ങി മൂന്ന് മാസം കഴിഞ്ഞ് അവന്‍ സെന്റി ട്രാക്കുമായി വന്നാല്‍ മമ്മൂക്ക കോംപ്രമൈസാവും’ – ബിജു പപ്പന്‍ പറയുന്നു.

ഇരുവരുടെയും ചിത്രത്തില്‍ ഫൈറ്റ് ചെയ്യുമ്പോഴുണ്ടായ അനുഭവനങ്ങളെ പറ്റിയും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുതിയ മലയാളം സിനിമകളെ മനപൂര്‍വം നെഗറ്റീവ് അഭിപ്രായം പറയുന്നവര്‍ തകര്‍ക്കുന്നത് ഒരുപാട് ആളുകളുടെ കഷ്ടപാടാണെന്നും ബിജു പപ്പന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlight : Biju pappan shares experince with Mammootty and Mohanlal