ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നടനും അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്മാരില്‍ ഒരാളുമായ ബിജു പപ്പന്‍. ശിവഗിരി മഠം ഹിന്ദു മഠമല്ലെന്നും ഹിന്ദുക്കളുടെ പുറത്തുള്ള ശ്രീനാരായണീയരുടെ ആത്മീയ കേന്ദ്രമാണെന്നും അദ്ദേഹം പറയുന്നു.
പണ്ട് രാജാക്കന്മാരും നാട്ടുരാജാക്കന്മാരും ഒരു മൃഗങ്ങളെ പോലെയാണ് ശ്രീനാരായണീയം കമ്യൂണിറ്റിയെ കണ്ടതെന്നും ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയും അവരെ അങ്ങനെയാണ് കാണുന്നതെന്നും ബിജു പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ബിജു പപ്പന്‍.
‘ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തിന്റെ സമയത്ത് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിക്കാണ് ഇതില്‍ പങ്കെന്ന് ഒരു വിഭാഗം പറഞ്ഞു. സുപ്രീം കോടതിയില്‍ ഒരു കേസ് നടക്കുമ്പോള്‍ അവിടെ ഒരു വക്കീലിനെ വെക്കാന്‍ എത്രമാത്രം പൈസ വേണമെന്ന് നമുക്ക് അറിയാവുന്നതാണ്.
അന്ന് ശിവഗിരിക്ക് വേണ്ടി ഹാജരായത് രാജന്‍ ബാബു ആയിരുന്നു. എന്നാല്‍ എതിര്‍ ഭാഗത്തിന് വേണ്ടി ഹാജരായത് അരുണ്‍ ജെയ്റ്റ്‌ലി, സോളി സൊറാബ്ജി, മുകുള്‍ റോത്തഗി, വേണുഗോപാല്‍ എന്നിവരായിരുന്നു. അപ്പോള്‍ എസ്.എന്‍.ഡി.പി യോഗമല്ലല്ലോ ഇതിന്റെ പിന്നില്‍.
ശിവഗിരി മഠവും അനുബന്ധ സ്ഥാപനങ്ങളുമുള്ള ഈ ശ്രീനാരായണീയം കമ്യൂണിറ്റി ആരാണ്? ഈ കമ്യൂണിറ്റി പ്രതികരണ ശേഷിയുള്ള ഹിന്ദുക്കളുടെ ലിസ്റ്റില്‍ പെടാത്ത ഒരു കമ്യൂണിറ്റിയാണ്. ഇവര്‍ ഒരു പ്രത്യേക വിഭാഗമാണ്. അന്ന് രാജാക്കന്മാരും നാട്ടുരാജാക്കന്മാരും ഒരു മൃഗങ്ങളെ പോലെയാണ് ഈ കമ്യൂണിറ്റിയെ കണ്ടത്. ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയും അവരെ കാണുന്നത് അങ്ങനെ തന്നെയാണ്.
ഇവര്‍ കൊല്ലാനോ കൊലകേസില്‍ പ്രതിയായി ജയിലില്‍ പോകാനോ മടിയില്ലാത്ത ഒരു വിഭാഗമാണ്. എന്താണ് ഈഴവന് മുസ്‌ലിങ്ങളുമായി വലിയ സൗഹൃദം വരാന്‍ കാരണം, ശ്രീനാരായണീയമാണ്. എന്തുകൊണ്ടാണ് വര്‍ക്കലയിലും പാര്‍ലമെന്റിലും കരുനാഗപള്ളിയിലും മുസ്‌ലിം-ഈഴവ മത്സരം നടക്കുന്നത്. ഈ കമ്യൂണിറ്റി മുസ്‌ലിങ്ങളുമായി വലിയ അടുപ്പമുള്ളവരാണ്.
അവര്‍ക്ക് ഒരു ഹിന്ദു വികാരമില്ല. ഈ കമ്യൂണിറ്റിയുടെ ആത്മീയ കേന്ദ്രമാണ് ശിവഗിരി മഠം. ഇത് ഹിന്ദു മഠമാകണം എന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗമാണ് സ്വാമിക്ക് എതിരായി നിന്നത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, സ്വാമിജിയുടെ സമാധിയില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ ആ ലൈനില്‍ ചിന്തിക്കണം.
പക്ഷെ ആ ലൈനില്‍ ഒരു അന്വേഷണവും നടക്കില്ല. ഞാന്‍ ഒരിക്കലും സ്വാമിയുടേത് ആത്മഹത്യയാണെന്ന് പറയില്ല. സ്വാമി ഇല്ലാതാകണമെന്ന് ചിന്തിച്ചവര്‍ അവരാണ്. അതിനായി വലിയ ഒരു ടീം വര്‍ക്കുണ്ട്. ഇപ്പോഴും ശിവഗിരി മഠം നിയന്ത്രിക്കുന്നത് അവര് തന്നെയാണ്,’ ബിജു പപ്പന്‍ പറഞ്ഞു.
Content Highlight: Biju Pappan Says There Is Mystery In Saswathikananda Swami’s Death