സിനിമ ഇന്ഡസ്ട്രിക്കകത്ത് ചിലര്‍ ചില സ്ഥാനത്തിരുന്നപ്പോള്‍ അവര്‍ പാലിക്കേണ്ട കാര്യങ്ങളൊന്നും പല ആളുകളുടെ അടുത്തും പാലിച്ചില്ലെന്ന് നടന്‍ ബിജു പപ്പന്‍. ആര്‍ക്കും ആരുടേയും വിഷമം കാണാന്‍ താല്പര്യവും ഇല്ലായെന്നും മാസ്റ്റര്‍ ബിന്‍ ഒഫീഷ്യലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബിജു പപ്പന്‍ പറഞ്ഞു.
‘സിനിമ ഇന്‍ഡസ്ട്രിക്കകത്ത് ചില ആളുകളെല്ലാം ചില സ്ഥാനത്തിരുന്നപ്പോള്‍ അവര്‍ പാലിക്കേണ്ട കാര്യങ്ങളൊന്നും പല ആളുകളോടും പാലിച്ചിട്ടില്ല. അപ്പോള്‍ അവര്‍ക്ക് വിഷമങ്ങള്‍ വരുമ്പോള്‍ ചിലര്‍ അതുകണ്ട് ചിരിക്കും. ആര്‍ക്കും ആരുടേയും വിഷമം കാണാന്‍ താല്പര്യമില്ല, ബിജു പപ്പന്‍ പറഞ്ഞു.
രജിനീകാന്ത് എന്ന നടനെ കാണുമ്പോള്‍ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുന്നു, ഇതിനുകാരണം ലക്ഷക്കണക്കിന് ആളുകള്‍ സിനിമയില്‍ കാണുന്നത് കൊണ്ടാണെന്ന് ബിജു പപ്പന്‍ പറഞ്ഞു , അതുപോലെയാണ് പൃഥ്വിരാജ് എന്ന് ബിജു പപ്പന്‍ കൂട്ടിച്ചേര്‍ത്തു.
സീനിയര്‍ ആയിട്ടുള്ളവര്‍ നില്‍ക്കെ പൃഥ്വിരാജ് തന്റേതായ സ്ഥാനം ഉറപ്പിച്ചുവെന്നും പറയേണ്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അങ്ങനെയൊരു സ്ഥാനത്ത് നില്‍ക്കുന്നത് വളരെ പാടാണെന്നും അദ്ദേഹം പറഞ്ഞു.
‘രാജുവിന്, രാജുപോലും അറിയാതെ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നു. വളരെ സീനിയര്‍ ആയിട്ടുള്ള ആളുകള്‍ നില്‍ക്കെത്തന്നെ പൃഥ്വിരാജ് തന്റേതായ സ്ഥാനം ഉറപ്പിച്ചു. പറയേണ്ട കാര്യങ്ങള്‍ തുറന്നുപറഞ് അങ്ങനെയൊരു സ്ഥാനം നിലനിര്‍ത്തുന്നത് വളരെ പാടാണ്.
അങ്ങനെ നില്‍ക്കണമെങ്കില്‍ പ്രേക്ഷകരുടെ സപ്പോര്‍ട്ട് വേണം. പുള്ളീടെ പടം ഇറങ്ങുമ്പോള്‍ നല്ലതാണെങ്കില്‍ അവിടെ കാണാന്‍ ആളുണ്ട്. ചില ആളുകളുടെ പടം ഇറങ്ങിയാല്‍ നല്ലതാണെങ്കിലും കാണാന്‍ ആളില്ല,’ ബിജു പപ്പന്‍ പറഞ്ഞു.
Content Highlight: biju pappan about rajinikanth and prithviraj