ഫാമിലിയോടൊപ്പം ആ സിനിമകള്‍ കാണാന്‍ ടെന്‍ഷനാണ്; വീട്ടിലാണ് ഏറ്റവും പ്രശ്‌നം: ബിജു മേനോന്‍
Film News
ഫാമിലിയോടൊപ്പം ആ സിനിമകള്‍ കാണാന്‍ ടെന്‍ഷനാണ്; വീട്ടിലാണ് ഏറ്റവും പ്രശ്‌നം: ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th February 2024, 2:35 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബിജു മേനോന്‍. ഒരുപാട് വര്‍ഷങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം സഹനടനായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി സിനിമകളില്‍ നായകനായി. ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുണ്ട്’.

നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍.

അഭിമുഖത്തില്‍ കോട്ടയം നസീര്‍ തന്റെ പട്ടാഭിഷേകം സിനിമയിലെ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമായിരുന്നെന്നും ഇപ്പോള്‍ അത് കാണുമ്പോള്‍ അയ്യോയെന്ന് തോന്നുമെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമായാണ് ബിജു മേനോന്‍ സംസാരിച്ചത്.

പഴയ എല്ലാ സിനിമകള്‍ കാണുമ്പോഴും ഇങ്ങനെയാണെന്നും ഒരു നാലോ അഞ്ചോ മാസം മുമ്പുള്ള സിനിമകള്‍ കാണുമ്പോഴും ചിലപ്പോള്‍ അതേ അവസ്ഥയാണെന്നും താരം പറഞ്ഞു. ആ സിനിമകളില്‍ കുറേ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാന്‍ ഉണ്ടാകുമെന്നും കുടുംബവുമായിരുന്ന് കാണാന്‍ വലിയ ടെന്‍ഷനാണെന്നും ബിജു മേനോന്‍ പറയുന്നു.

‘നമ്മുടെ പഴയ എല്ലാ സിനിമകള്‍ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു നാലോ അഞ്ചോ മാസം മുമ്പ് ഉള്ള സിനിമകള്‍ കാണുമ്പോഴും ചിലപ്പോള്‍ അങ്ങനെയാകും. കുറേ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാന്‍ ഉണ്ടാകും.

നമുക്ക് ഫാമിലിയുമായി കണ്ടിരിക്കാന്‍ വലിയ ടെന്‍ഷനാണ്. മോനൊക്കെ കളിയാക്കുന്ന സ്റ്റേജില്‍ ആണ് ഇപ്പോള്‍. അപ്പനെയൊക്കെ ഒരു വിലയും ഇല്ലാതെ നശിപ്പിച്ചു കളയും. വീട്ടിലാണ് ഏറ്റവും പ്രശ്‌നം,’ ബിജു മേനോന്‍ പറഞ്ഞു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.


Content Highlight: Biju Menon Talks About His Movies