മലയാളികളുടെ ഇഷ്ട നടനാണ് ബിജുമേനോന്‍. അടുത്തിടെ തലവന്‍ എന്ന് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസനും ബിജുമേനോനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സംവിധായകന്‍ ജോണി ആന്റണി വഴിയാണ് ബിജു സഞ്ജുവിനെ പരിയജപ്പെടുന്നതെന്നും അന്നുമുതല്‍ ഇരുവരും നല്ല സൗഹൃദമാണെന്നും അഭിമുഖത്തില്‍ ബിജു പറഞ്ഞു.
ബിജു മേനോന്റെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പഴയ ഒരു ഐഡന്റിറ്റി കാര്‍ഡിന്റെ ചിത്രം സഞ്ജു സാംസണ്‍ ഷെയര്‍ ചെയ്തതിനെ പറ്റിയും ബിജു സംസാരിച്ചിരുന്നു. സഞ്ജുവിന് ഐ.ഡി കാര്‍ഡിന്റെ ചിത്രം അയച്ചു കൊടുത്തത് താന്‍ ആണെന്നും തങ്ങള്‍ ഇടയ്ക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമെന്നും ബിജു മേനോന്‍ പറയുന്നു.
സഞ്ജു പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഒരുപാടാളുകള്‍ അത് കാണുന്നതെന്നും ബിജു മേനോന്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വപ്‌നത്തില്‍ ഇപ്പോഴും ക്രിക്കറ്റ് ഉണ്ടെന്നും അത് വിട്ടുപോകില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
‘സഞ്ജുവിന് ആ ഫോട്ടോ ഞാനാണ് അയച്ച് കൊടുത്തത്. പിന്നെ ക്രിക്കറ്റിന്റെ കാര്യങ്ങള്‍ ഇടയ്ക്ക് സംസാരിക്കും. എന്റെ ആ കാര്‍ഡ് കുറേ കാലത്തിന് ശേഷം എന്തൊക്കെയോ തപ്പിയപ്പോള്‍ കിട്ടി. പിന്നെ സഞ്ജുവിന് അത് ഞാന്‍ അയച്ചുകൊടുത്തു, സഞ്ജുവാണ് പിന്നെ അത് ഷെയര്‍ ചെയ്ത്. ക്രിക്കറ്റ് അങ്ങനെ വിട്ട്‌പോവില്ല അത് വല്ലാത്തൊരു ത്രില്ലാണ്,’ ബിജു മേനോന്‍ പഞ്ഞു.
ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.
ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇതോടെ ബി.സി.സി.ഐ പുറത്ത് വിട്ട പരിശീലന വീഡിയോയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
Content Highlight: Biju Menon Talking About Sanju Samson