ദുരന്തങ്ങളൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വരുന്നതല്ലേ; ആസിഫ് അലിയെ കുറിച്ച് ബിജു മേനോൻ
Entertainment
ദുരന്തങ്ങളൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വരുന്നതല്ലേ; ആസിഫ് അലിയെ കുറിച്ച് ബിജു മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 4:31 pm

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തലവന്‍. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം.

നേര്‍ക്കുനേര്‍ പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. മുമ്പ് ഓർഡിനറി, വെള്ളിമൂങ്ങ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് വന്നിട്ടുണ്ട്.

ആസിഫ് അലിയുമായുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് ബിജു മേനോൻ. ഒരു ദുരന്തം വരുന്ന പോലെയാണ് ആസിഫ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്ന് ബിജു മേനോൻ തമാശരൂപേണ പറഞ്ഞു. ആസിഫ് അലിയോടൊപ്പം വർക്ക്‌ ചെയ്യാൻ ഏറെ കംഫർട്ടബിൾ ആണെന്നും തങ്ങളുടെ സ്വഭാവത്തിൽ സാമ്യതകൾ ഉണ്ടെന്നും ബിജു മേനോൻ പറഞ്ഞു.

‘ഈ ദുരന്തം വരുവാണല്ലോ(ചിരിക്കുന്നു). അങ്ങനെയാണ് ആസിഫ് എന്റെ ലൈഫിലോട്ട് വരുന്നത്. അങ്ങനെയാണ് ആസിഫ് ആയിട്ട് അടുപ്പം തുടങ്ങുന്നത്.

ആദ്യമായിട്ട് അമ്മയുടെ പരിപാടിയിലാണ് കാണുന്നത്. പിന്നെ ഞങ്ങൾ ഓർഡിനറിയിൽ കണ്ടു. അതിന് ശേഷം വെള്ളിമൂങ്ങയൊക്കെ ചെയ്തു.

നമ്മൾ ഒരേ ഐറ്റം തന്നെ കണ്ടെത്തണമെന്ന് പറയില്ലേ. തലവൻ സിനിമയിൽ പറയുന്ന ഇരട്ട പെറ്റത് എന്ന ഡയലോഗ് അറിയാതെ എഴുതിയതല്ല, അറിഞ്ഞു കൊണ്ട് എഴുതിയതാണ്.

ഞങ്ങളുടെ രണ്ട് പേരുടെയും സ്വഭാവം ഏകദേശം സാമ്യമുണ്ട്. പിന്നെ ഞങ്ങൾ എല്ലാവരും ഫ്രണ്ട്ലിയാണ്. അതുപോലെ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വളരെ ഈസിയാണ്. നല്ല സ്ട്രോങ്ങ്‌ ആയിട്ടുള്ള സത്യസന്ധനായിട്ടുള്ള ആളാണ്. അതുപോലെ വർക്ക്‌ ചെയ്യാൻ നല്ല കംഫർട്ടബിളാണ്,’ബിജു മേനോൻ പറയുന്നു.

 

Content Highlight: Biju Menon Talk About Friendship With Asif Ali