| Friday, 31st May 2024, 10:57 am

ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ചാര്‍ജ് എനിക്കാണ്, ധോണിയൊക്കെ പ്രാക്ടീസ് ചെയ്യുന്നത് എന്റെ വീടിന്റെ മുന്നിലും; സ്വപ്നത്തെ കുറിച്ച് ബിജുമേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന, ക്രിക്കറ്റ് താരങ്ങളെ വല്ലാതെ ആരാധിക്കുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട സ്വപ്നങ്ങള്‍ മാത്രം കണ്ടിരുന്ന ഒരു സമയത്തെ കുറിച്ച് പറയുകയാണ് ബിജു മേനോന്‍.

രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ കിടന്നാല്‍ ക്രിക്കറ്റും ക്രിക്കറ്റ് താരങ്ങളേയും മാത്രമായിരുന്നു താന്‍ സ്വപ്നം കാണാറ് എന്നാണ് ബിജു മേനോന്‍ പറയുന്നത്. അതില്‍ ഓരോ സ്വപ്നവും ഏറെ ചിരിക്ക് വകയൊരുക്കുന്നതാണെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജുമേനോന്‍.

‘ ഉറങ്ങുമ്പോള്‍ കാണുന്ന പല സ്വപ്‌നവും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെക്യൂരിറ്റി ചാര്‍ജാണ് എനിക്ക്. വലിയ പോസ്റ്റാണ്. മെയിന്‍ പ്രശ്നം എന്ന് പറയുന്നത് സുഹൃത്തുക്കളൊക്കെ ടിക്കറ്റ് ചോദിക്കുന്നു. അത് വേറൊരു ശല്യം.

ഹര്‍ഭജന്റെ റൂമില്‍ പോകുന്നതൊക്കെ കാണും. അതുപോലെ ധോണി പ്രാക്ടീസ് ചെയ്യുന്നത് ഞങ്ങളുടെ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ടുമുന്‍പിലാണ്.

പിന്നെ മറ്റൊരു സ്വപ്‌നം  കലൂര്‍ സ്റ്റേഡിയത്തിലെ മുഴുവന്‍ കസേരകളും ഞാന്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്യുകയാണ്. ഒരു ബക്കറ്റ് വെള്ളവും സ്‌പോഞ്ചും കൊണ്ട് പോയി ഇത് മുഴുവന്‍ ക്ലീന്‍ ചെയ്യുന്നത് ആലോചിച്ച് നോക്ക്. സ്വപ്‌നം കണ്ട് എണീക്കുമ്പോഴേക്ക് നമ്മള്‍ ക്ഷീണിച്ചുപോകും. അത്തരത്തില്‍ ഭ്രാന്തമായ സ്വപ്‌നങ്ങളാണ് കാണുക. പലപ്പോഴും നമ്മള്‍ എക്‌സ്‌ഹോസ്റ്റഡാവും (ചിരി), ബിജു മേനോന്‍ പറയുന്നു.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും അഭിമുഖത്തില്‍ ബിജുമേനോന്‍ സംസാരിച്ചു. സംവിധായകന്‍ ജോണി ആന്റണി വഴിയാണ് സഞ്ജുവിനെ പരിചയപ്പെടുന്നതെന്നും അന്നുമുതല്‍ നല്ല സൗഹൃദമാണെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.

ബിജു മേനോന്റെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പഴയ ഒരു ഐഡന്റിറ്റി കാര്‍ഡിന്റെ ചിത്രം സഞ്ജു സാംസണ്‍ ഷെയര്‍ ചെയ്തതിനെ പറ്റിയും ബിജു സംസാരിച്ചു. സഞ്ജുവിന് ഐ.ഡി കാര്‍ഡിന്റെ ചിത്രം അയച്ചു കൊടുത്തത് താന്‍ ആണെന്നും ബിജു മേനോന്‍ പറയുന്നു.

‘സഞ്ജുവിന് ആ ഫോട്ടോ ഞാനാണ് അയച്ച് കൊടുത്തത്. പിന്നെ ക്രിക്കറ്റിന്റെ കാര്യങ്ങള്‍ ഇടയ്ക്ക് സംസാരിക്കും. എന്റെ ആ കാര്‍ഡ് കുറേ കാലത്തിന് ശേഷം എന്തൊക്കെയോ തപ്പിയപ്പോള്‍ കിട്ടി. അപ്പോള്‍ ഞാനത് സഞ്ജുവിന് അയച്ചുകൊടുത്തു, സഞ്ജുവാണ് പിന്നെ അത് ഷെയര്‍ ചെയ്ത്. അങ്ങനെ വൈറലായി. ക്രിക്കറ്റ് എന്നെ അങ്ങനെ വിട്ട്പോവില്ല. അത് വല്ലാത്തൊരു ത്രില്ലാണ്,’ ബിജു മേനോന്‍ പഞ്ഞു.

Content Highlight: Biju Menon Share a Funny Dreams with indian cricket players

We use cookies to give you the best possible experience. Learn more