20 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. സഹനടനായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി സിനിമകളില്‍ നായകനായി. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ടാണ് ബിജു മേനോന്റെ പുതിയ ചിത്രം. പൊലീസ് കഥാപാത്രമായാണ് താരം ഈ സിനിമയില്‍ എത്തുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടമുള്ള പൊലീസ് കഥാപാത്രം ഏതെന്ന് വ്യക്തമാക്കി.
കരിയറിന്റെ തുടക്കം മുതല്‍ തന്നെ നിരവധി സിനിമകളില്‍ പൊലീസ് വേഷം ചെയ്തിട്ടുള്ള ആളാണ് ബിജു മേനോന്‍. ഇങ്ങനോ പൊലീസ് വേഷങ്ങള്‍ നിരന്തരം വരുമ്പോള്‍ മടുപ്പ് തോന്നാറില്ലേ എന്ന ചോദ്യത്തിനും, ിതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട പൊലീസ് വേഷം ഏതെന്നുമുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘ആദ്യകാലത്ത് അങ്ങനെയൊരു മടുപ്പ് തോന്നിയതുകൊണ്ടാണ് ഞാന്‍ കരിയറില്‍ ബ്രേക്ക് എടുത്തത്. മലയാളത്തില്‍ ഒരു ക്യാരക്ടര്‍ ക്ലിക്കായി കഴിഞ്ഞാല്‍ പിന്നെ അതുപോലത്തെ കഥാപാത്രങ്ങളാവും കൂടുതല്‍ കിട്ടുക. അപ്പോള്‍ അങ്ങനത്തെ ഒരുപാട് വേഷങ്ങള്‍ വന്നപ്പോള്‍ മടുപ്പായിട്ടാണ് മാറി നിന്നത്. ആ സമയത്ത് അന്യഭാഷകളില്‍ കുറച്ച് സിനിമകള്‍ ചെയ്തു.
തിരിച്ചു വന്നപ്പോള്‍ കഥ മുഴുവനായി കേട്ടിട്ട് മാത്രമേ സിനിമ ചെയ്യാറുള്ളൂ. മുമ്പ് ചെയ്ത അയ്യപ്പനും കോശിയും, ഇപ്പോ ചെയ്ത തുണ്ട്, ഇനി വരാന്‍ പോകുന്ന തലവന്‍ ഇതിലെല്ലാം പൊലീസ് കഥാപാത്രങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളാണ്. ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താവുന്ന കഥാപാത്രം അയ്യപ്പനും കോശിയിലെ അയ്യപ്പന്‍ തന്നെയാണ്. ഒരു നടനെന്ന നിലയില്‍ എന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്ത സിനിമയാണത്,’ ബിജു മേനോന്‍ പറഞ്ഞു.
Content Highlight: Biju Menon reveals his favorite police character