ബിജു മേനോനും സംയുക്ത വര്‍മയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഒരു കാലത്ത് മലയാളത്തില്‍ സജീവമായി നിന്നിരുന്ന സംയുക്ത വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.
നേരത്തെ ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ വീട്ടിലെ രസകരമായ ഒരു അനുഭവം സംയുക്ത പങ്കുവെച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജു മേനോനെ കാത്തിരുന്ന് മടുത്ത് ക്ഷമ നശിച്ചപ്പോള്‍ അടിക്കാന്‍ പോയ സംഭവമാണ് സംയുക്ത ഓര്‍ത്തെടുത്തത്.
ഈ സമയം മകന്‍ ധക്ഷ് ധാര്‍മിക് ”അമ്മ നമ്മളെ കൊല്ലുമോ അച്ഛാ” എന്ന് ചോദിച്ചതും ”ഇല്ലെന്ന് തോന്നുന്നു മോനെ” എന്ന ബിജു മേനോന്‍ മറുപടി നല്‍കിയതും സംയുക്ത വിവരിച്ചിരുന്നു. ഈ സംഭവത്തെ പറ്റി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ബിജു മേനോന്‍.
”അതില്‍ പകുതി നുണയായിരുന്നു. കുറച്ചേ കാത്തിരിക്കേണ്ടി വന്നിട്ടുള്ളു. അതിന് സംയുക്ത ക്ലോക്ക് എടുത്തെറിഞ്ഞതെ ഓര്‍മ്മയുള്ളൂ. അത്രയുള്ളു!. അമേരിക്കയിലാണ് ഇത് നടക്കുന്നത്. അവടെയുള്ളവര്‍ കൊണ്ടുവരേണ്ടെ, നമുക്ക് ഒറ്റയ്ക്ക് വരാന്‍ പറ്റില്ലാലോ. അങ്ങനെ ചെറിയ തെറ്റുകള്‍ ഒക്കെ സംഭവിച്ചിട്ടുണ്ട്. ഒരുപാട് പേരുടെ കൂടെ ഒരു ഷോയ്ക്ക് വേണ്ടി പോയതായിരുന്നു. അന്ന് ദക്ഷ് കുഞ്ഞായിരുന്നു.” ബിജു മേനോന്‍ പറഞ്ഞു.
നിലവില്‍ അഭിനയിക്കുന്ന സിനിമകളെ പറ്റിയും ബിജു മേനോന്‍ സംസാരിച്ചു. ”തുടരെ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് ബോറടിക്കുന്നുണ്ട്. തന്നെ കണ്ടാല്‍ സീരിയസായ വ്യക്തിയായി തോന്നും പക്ഷേ വളരെ മിതവാനാണ്, ഏറ്റവും കൂടുതല്‍ തമാശ പറഞ്ഞ് ഇരിക്കാനാണ് ഇഷ്ടം. ഒരു തെക്കന്‍ തല്ല് കേസില്‍ തല്ലൊക്കെയുണ്ടെങ്കിലും ചിത്രത്തില്‍ ചിരി പടര്‍ത്തുന്ന നിരവധി രംഗങ്ങളുമുണ്ട്,” അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനാണ് തെക്കന്‍ തല്ലുകേസ് റിലീസ് ചെയ്തത്. എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദു ഗോപന്റെ അമ്മിണിപ്പിള്ള വെട്ട് കേസ് എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍. ശ്രീജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. രാജേഷ് പിന്നാടന്റെതാണ് തിരക്കഥ.
ബിജു മേനോന്‍, റോഷന്‍ മാത്യൂ, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിച്ചത്. പദ്മ പ്രിയയാണ് ബിജു മേനോന്റെ ഭാര്യയായി സിനിമയിലെത്തിയത്.
തങ്കവും നാലാം മുറയുമാണ് ഷൂട്ട് കഴിഞ്ഞ പുതിയ സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യം പുഷ്‌കരന്‍ കൂട്ടുകെട്ടിന്റെ ഭാവന സ്റ്റുഡിയോസാണ് തങ്കം നിര്‍മിക്കുന്നത്.
ജോജു ജോര്‍ജ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് തങ്കത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം ഗുരു സോമസുന്ദരം ശക്തനായ വില്ലനായി എത്തുന്ന ചിത്രം കൂടിയാണ് നാലാം മുറ.
Contentb Highlight: biju menon recalls about a funny incident with samyuktha menon