പിറന്നാള്‍ ദിനത്തില്‍ ബിജു മേനോന്റെ 'ഗരുഡന്‍' ലുക്ക് പുറത്ത്
Film News
പിറന്നാള്‍ ദിനത്തില്‍ ബിജു മേനോന്റെ 'ഗരുഡന്‍' ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th September 2023, 3:21 pm

ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഗരുഡന്‍ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ഗരുഡന്‍ മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോന്‍ ചെയ്യുന്നത്.

ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗല്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ലീഗല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ‘ഗരുഡന്‍’ കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. വന്‍ താരനിരയും വലിയ മുതല്‍ മുടക്കുള്ള ചിത്രത്തില്‍ സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എന്ന ഗംഭീര സൂപ്പര്‍ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം. ജനഗണമന, കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു.

എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍. ചാര്‍ജ് അഖില്‍ യശോധരന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് സുനില്‍ കെ. ജോര്‍ജ്, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.

മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്. സ്റ്റില്‍സ് ശാലു പേയാട്. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍.

Content Highlight: Biju menon poster from garudan