Advertisement
Malayalam Cinema
ഇനി 'മാട്ടി'യായി ബിജുമേനോന്‍; 'പൈപ്പിന്‍ ചുവട്ടിലെ പ്രണയ'ത്തിന് ശേഷം ഡോമിന്‍ ഡിസില്‍വ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Nov 24, 04:26 pm
Sunday, 24th November 2019, 9:56 pm

കൊച്ചി: നീരജ് മാധവനെ നായകനാക്കി ഒരുക്കിയ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാട്ടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ബിജു മേനോനാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. ബിജു മേനോന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്സ് ബിജോയ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല്‍പ്പത്തി ഒന്നാണ് ബിജു മേനോന്റെതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് ഇത്. ബിജു മേനോനും നിമിഷയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിഗ്‌നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ്

DoolNews Video