Malayalam Cinema
കിടിലന്‍ മേക്ക് ഓവറില്‍ ബിജുമേനോന്‍; 'ആര്‍ക്കറിയാം' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 28, 11:36 am
Thursday, 28th January 2021, 5:06 pm

കൊച്ചി: പാര്‍വതിയും ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കിടിലന്‍ മേക്ക് ഓവറിലാണ് ബിജു മേനോന്‍ എത്തുന്നത്.

മുടിയും താടിയും നരച്ച് പ്രായമായ ക്യാരക്ടറായിട്ടാണ് ബിജുമേനോന്‍ ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കമല്‍ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നായിരുന്നു ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ്.

ടേക്ക് ഓഫ് അടക്കം ധാരാളം ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റസും ഒ.പി.എം ഡ്രീം മില്ലിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്‍ ആണ്. ഛായാഗ്രഹണം ജി.ശ്രീനിവാസ് റെഡ്ഡി, നേഹ നായരും യക്ഷാന്‍ ഗാരിപെരേരയും ചേര്‍ന്നാണ് സംഗീതം.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍. കലാസംവിധാനം ജോതിഷ് ശങ്കര്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ സി തമ്പി, സന്ദീപ രക്ഷിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ എന്നിവരാണ.

പോസ്റ്റര്‍ ഓള്‍ഡ് മങ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോലര്‍ ബെന്നി കട്ടപ്പന.പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രം 2021 ഫെബ്രുവരി 26 ന് റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Biju Menon in a new makeover; aarkkariyam movie new character poster out