ബിജ്‌നോര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേര്‍ക്കു വെടിയുതിര്‍ത്തതായി സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഡി.ജി.പിയുടെ വാദത്തെ തള്ളിയാണ് ബിജ്‌നോര്‍ പൊലീസ് ഇക്കാര്യം സമ്മതിച്ചത്. എന്‍.ഡി.ടി.വിയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥം ഇരുപതുകാരനായ സുലേമാനു നേര്‍ക്കു വെടിയുതിര്‍ത്തെന്നും ബിജ്‌നോര്‍ പൊലീസ് മേധാവി പറഞ്ഞു. സുലേമാന്‍ പിന്നീട് മരിച്ചിരുന്നു. അനീസ് എന്നയാളും തങ്ങള്‍ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരാണു വെടിവെച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ അവകാശവാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.