തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണ്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബി.എസ് ബിജി മോള്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. 354ാം വകുപ്പ് അനുസരിച്ചാണ് ബിജി മോള്‍ പരാതകി നല്‍കിയിരിക്കുന്നത്.
കെ.സി അബുവിനെതിരെയും എം.എ വാഹിദിനെതിരെയും ബിജി മോള്‍ പരാതി നല്‍കിയിട്ടുണ്ട്. 354 (എ), 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അപമാനിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള പരാതി.
ബജറ്റ് ദിവസം ഷിബു ബേബി ജോണ്‍ തനിക്കെതിരെ കായിക ബലം പ്രയോഗിക്കുകയായിരുന്നുവെന്നാണ് കരുതിയതെന്നും അതിന് വേറെ ഒരു ഉദ്ദേശമുണ്ടെന്ന് കരുതിയില്ലെന്നും ബിജി മോള്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ അത് അങ്ങനെ ആയിരുന്നില്ലെന്ന് അവര്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചെന്നും എം.എല്‍.എ വ്യക്തമാക്കി.
ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ലെന്നും. അവര്‍ രണ്ടുപേരും അത് ആസ്വദിക്കുകയായിരുന്നെന്നും അതിനാല്‍ ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ലെന്നുമാണ് കെ.സി അബു പറഞ്ഞിരുന്നത്. ബിജി മോള്‍ പ്രേമസല്ലാപത്തിലായിരുന്നെന്നായിരുന്നു എം.എ വാഹിദ് പറഞ്ഞിരുന്നത്.
അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിബു ബേബി ജോണും വി.എം സുധീരനും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. അബു പ്രസ്താവന പിന്‍വലവിച്ച് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു സുധീരന്‍ ആവശ്യപ്പെട്ടിരുന്നത്. സഭയില്‍ നടന്ന അതിക്രമത്തിനെതിരെ തിങ്കളാഴ്ച ഡി.ജി.പിക്ക് പരാതി നല്‍കാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.