| Thursday, 18th May 2017, 6:53 pm

കാളക്കുട്ടി വേണ്ട; പശുക്കള്‍ ഇനി മുതല്‍ പശുക്കുട്ടികളെ പ്രസവിച്ചാല്‍ മതി; കൃത്രിമ ബീജസങ്കലന പദ്ധതിയുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പശുക്കള്‍ പശുക്കുട്ടികളെ മാത്രം പ്രസവിക്കുന്നതിന് വേണ്ടിയുള്ള ബീജസങ്കലന പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍. ക്ഷീരകര്‍ഷകര്‍ക്ക് കാളക്കുട്ടികള്‍ ബാധ്യതയാകുമ്പോള്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായതിനാലാണ് പശുക്കള്‍ പശുക്കുട്ടികളെ മാത്രം പ്രസവിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി തുടങ്ങും. സര്‍ക്കാര്‍ നല്‍കുന്ന ബീജം പശുക്കളില്‍ കുത്തി വെച്ചാല്‍ ഉടമയ്ക്ക് 45 ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. ഇതുവരെ പ്രസവിക്കാത്ത പശുക്കളെയാണ് പരീക്ഷണത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത്.


Also Read: മുസ്‌ലിങ്ങളുടെ ഡി.എന്‍.എ ശേഖരിക്കാനൊരുങ്ങി ചൈന; പൊറുതിമുട്ടി മുസ്‌ലിങ്ങള്‍


എന്നാല്‍ കൃത്രിമ ബീജസങ്കലനം നടത്തുന്നതിലൂടെ പശുക്കുട്ടിയെ തന്നെ ഗര്‍ഭം ധരിക്കുമെന്ന കാര്യത്തിന് 90 ശതമാനം മാത്രമേ ഉറപ്പുനല്‍കാന്‍ കഴിയൂ. നിലവിലെ പദ്ധതി പ്രകാരം ഓരോ വര്‍ഷവും പശുക്കളില്‍ കൃത്രിമ ബീജസങ്കലനം നടത്താന്‍ ഏകദേശം 2427 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരികയെന്ന് അനിമല്‍ ആന്‍ഡ് ഫിഷറീസ് വകുപ്പ് അണ്ടര്‍ സെക്രട്ടറി ഉമാശങ്കര്‍ പ്രസാദ് പറഞ്ഞു.

പശുക്കളെ മാത്രമാണ് കര്‍ഷകര്‍ വളര്‍ത്തുക. കാളക്കുട്ടിയാണ് ഉണ്ടാകുന്നതെങ്കില്‍ അതിനെ തെരുവില്‍ ഉപേക്ഷിക്കാറാണ് പതിവ്. ഇവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് കുറയ്ക്കുന്നതിനൊപ്പം പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും സര്‍ക്കാറിന് ഉണ്ട്.

We use cookies to give you the best possible experience. Learn more